സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ മികച്ച കളക്ഷനുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഒക്ടോബർ 10 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം ഇരുന്നൂറ് കോടിയോളം രൂപ സ്വന്തമാക്കിയിട്ടുണ്ട്.
രണ്ടര മണിക്കൂറിലധികമുള്ള ചിത്രത്തിൽ മഞ്ജുവാര്യർ, ഫഹദ് ഫാസിൽ, റിതിക സിങ്, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബതി, ദുഷാര എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ദൈർഘ്യം മൂലം പല സീനുകളും ഡിലീറ്റ് ചെയ്തിരുന്നു.
അത്തരത്തിൽ ഡിലീറ്റ് ചെയ്ത സീനുകൾ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെക്കുന്നുണ്ട്. അത്തരമൊരു ഡിലീറ്റഡ് സീൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രജനികാന്തിന്റെ ഹിറ്റ് സിനിമയായ മുത്തുവിലെ ഹിറ്റ് ഡയലോഗ് ഫഹദ് ഫാസിൽ അനുകരിക്കുന്ന രംഗമാണ് ഇപ്പോൾ വൈറലാവുന്നത്.
സിനിമയിൽ പാട്രിക് എന്ന കഥാപാത്രത്തെയായിരുന്നു ഫഹദ് അവതരിപ്പിച്ചത്. വീഡിയോയിൽ, ഫഹദിന്റെ പാട്രിക്കും റിതിക സിംഗിന്റെ രൂപയും തമ്മിൽ സംസാരിക്കുന്ന രംഗമാണ് പുറത്തുവിട്ടത്. എന്തിനാണ് ഈ രംഗം ഒഴിവാക്കിയതെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.
Patrick’s fanboy moment hits differently in this VETTAIYAN 🕶️ unseen video, as he recreates Thalaivar’s legendary dialogue! 🤩#Vettaiyan 🕶️ #VettaiyanTheHunter 🕶️pic.twitter.com/wUJm6CNhNN
— Lyca Productions (@LycaProductions) October 17, 2024
നേരത്തെ ഫഹദ് ഫാസിലും രജനികാന്തും ഒരുമിച്ചുള്ള മറ്റൊരു ഡിലീറ്റ് രംഗവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 1995ലാണ് മുത്തു റിലീസ് ചെയ്തത്. മലയാളത്തിലെ ഹിറ്റ് ചിത്രമായ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ അഡാപ്‌റ്റേഷനായിരുന്നു മുത്തു.
Content Highlights:Fahadh Faasil imitates Rajinikanth's Muthu Movie Dialouge 'Vettaiyan' unseen video