സിനിമകള്‍ റീമേക്ക് ചെയ്യുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് നടന്‍ റഹ്‌മാൻ. ചില ക്ലാസിക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണമെന്നും അത് നമ്മൾ ചെയ്തിട്ട് പിന്നീട് മറ്റൊരാളെക്കൊണ്ട് റീമേക്ക് ചെയ്യിക്കുന്നതിനോട് തനിക്ക് വലിയ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
റഹ്‌മാൻ പുതിയ സീരീസ് ആയ 1000 ബേബീസിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യു സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു റഹ്മാൻ. കരിയറിലെ ഏതെങ്കിലും ചിത്രങ്ങൾ റീ വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിനാണ് റീമേക്കുകളോടുള്ള തന്റെ വിയോജിപ്പ് റഹ്മാൻ തുറന്നു പറഞ്ഞത്.
'ചില ക്ലാസിക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണം. അതുകൊണ്ട് തന്നെ റീ വിസിറ്റ് ചെയ്യുക എന്ന് പറയുമ്പോൾ എന്റെ പഴയ കഥാപാത്രങ്ങളുടെ ആ പ്രായത്തിലേക്ക് എനിക്കൊരിക്കലും തിരിച്ചെത്താൻ സാധിക്കില്ലല്ലോ', എന്നായിരുന്നു റഹ്‌മാൻ പറഞ്ഞത്.
റഹ്മാൻ പ്രധാന വേഷത്തിലെത്തുന്ന '1000 ബേബീസ്' കഴിഞ്ഞ ദിവസമാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്. നജീം കോയ സംവിധാനം ചെയ്ത '1000 ബേബീസ്' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനല്‍ സീരീസാണ്. ഹിന്ദി നടിയും സംവിധായികയുമായ നീന ഗുപ്ത ഏറെ കാലത്തിന് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്.
സഞ്ജു ശിവറാം, അശ്വിന്‍ കുമാര്‍, ആദില്‍ ഇബ്രാഹിം, ഷാജു ശ്രീധര്‍, ജോയ് മാത്യു, ഇര്‍ഷാദ് അലി, വി കെ പ്രകാശ്, മനു എം ലാല്‍, ഷാലു റഹിം, സിറാജുദ്ദീന്‍ നാസര്‍, ഡെയ്ന്‍ ഡേവിസ്, രാധിക രാധാകൃഷ്ണന്‍, വിവിയ ശാന്ത്, നസ്ലിന്‍, ദിലീപ് മേനോന്‍, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രന്‍ എന്നിവരാണ് സീരീസിലെ മറ്റ് അഭിനേതാക്കള്‍.
ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. നജീം കോയയും അറൗഫ് ഇര്‍ഫാനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.
Content Highlights: I am not interested in doing remakes of classic films says Rahman