വർഷങ്ങൾക്ക് ശേഷം ജീവയ്ക്ക് ഒരു ഹിറ്റ്; 'ബ്ലാക്ക്' വിജയിച്ചതിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ

പലയിടങ്ങളിലും ബ്ലാക്കിന് വേട്ടയ്യനേക്കാൾ തിരക്കാണെന്നാണ് പ്രേക്ഷകരും തിയേറ്റർ ഓണറുകളും എക്സിൽ പോസ്റ്റ് ചെയ്യുന്നത്.

dot image

ജീവയെ നായകനാക്കി കെ ജി ബാലസുബ്രഹ്മണി സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ഹൊറർ സിനിമയാണ് 'ബ്ലാക്ക്'. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന സിനിമക്ക് തമിഴ്‌നാട്ടിൽ വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് താനൊരു സിനിമയുടെ സക്സസ് മീറ്റിന് വന്നിരിക്കുന്നതെന്നും ഈ സിനിമയെ ഇത്രയും വിജയമാക്കിയതിന് പ്രേക്ഷകരോട് വളരെയധികം നന്ദിയുണ്ടെന്നും നടൻ ജീവ പറഞ്ഞു.

ഇനിയും ഒരുപാട് വിജയ സിനിമകൾ ചെയ്യണം. കാരണം അതാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. പ്രേക്ഷകരുടെ കൈയ്യടിക്ക് വേണ്ടിയാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. സിനിമകൾ വിജയിക്കുമ്പോൾ അത് കൂടുതൽ ഉത്തരവാദിത്തം ആണ് ഉണ്ടാക്കുന്നതെന്നും ബ്ലാക്കിന്റെ സക്സസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെ ജീവ പറഞ്ഞു.

'ബ്ലാക്ക് ഒരു മാസ് സിനിമയോ കോമഡി സിനിമയോ അല്ല. അടുത്തടുത്ത് എന്താണ് നടക്കുന്നതെന്ന ടെൻഷനോടെയാണ് പ്രേക്ഷകർ സിനിമ കണ്ടത്. ഷൂട്ട് ചെയ്യുമ്പോൾ പല പല സീനുകളായി എടുത്തത് കൊണ്ട് പടം തിയേറ്ററിൽ കണ്ടപ്പോഴാണ് ഞാനും ഓഡറിൽ സിനിമ മുഴുവൻ ആദ്യമായി കണ്ടത്. പ്രേക്ഷകരോടൊപ്പം ചിത്രം കാണാനായത് നല്ലൊരു അനുഭവമായിരുന്നു', ജീവ പറഞ്ഞു.

പലയിടങ്ങളിലും ബ്ലാക്കിന് വേട്ടയ്യനേക്കാൾ തിരക്കാണെന്നാണ് പ്രേക്ഷകരും തിയേറ്റർ ഓണറുകളും എക്സിൽ പോസ്റ്റ് ചെയ്യുന്നത്. രണ്ടാമത്തെ ആഴ്ചയാകുമ്പോൾ ഇതിനേക്കാൾ കളക്ഷൻ സിനിമക്ക് ലഭിക്കുമെന്നും ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.

പ്രിയ ഭവാനി ശങ്കർ, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. പൊട്ടൻഷ്യൽ സ്റ്റുഡിയോസിന് കീഴിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു, പി ഗോപിനാഥ്, തങ്ക പ്രഭാഹരൻ ആർ എന്നിവർ ചേർന്നാണ് ബ്ലാക്ക് നിർമ്മിച്ചിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമായ കോഹറൻസിൻ്റെ തമിഴ് അഡാപ്റ്റേഷൻ ആണ് ബ്ലാക്ക്. ഒക്ടോബർ 11 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Content Highlights : Jiiva thanks audience for making black a huge success

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us