കവിന്റെ ഡാർക്ക് ഹ്യൂമർ 'ബ്ലഡി ബെഗ്ഗറിൽ' വില്ലനായി മലയാളി താരം; നിർമാതാവായി നെൽസൺ, ട്രെയ്‌ലർ പുറത്ത്

ഒക്ടോബർ 31 ന് ചിത്രം റിലീസ് ചെയ്യും

dot image

തമിഴ് യുവതാരം കവിനെ നായകനായി ഒരുക്കുന്ന ബ്ലഡി ബെഗ്ഗറിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സംവിധായകൻ നെൽസൺ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എം ശിവബാലൻ ആണ്. ചിത്രത്തിൽ ഒരു ഭിക്ഷക്കാരനായിട്ടാണ് കവിൻ എത്തുന്നത്.

മലയാളി താരം സുനിൽ സുഖദയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. ഒക്ടോബർ 31 ന് ചിത്രം റിലീസ് ചെയ്യും. ഔട്ട് ആന്റ് ഔട്ട് ബ്ലാക്ക് കോമഡി ചിത്രമായിരിക്കും ബ്ലഡി ബെഗ്ഗർ എന്നാണ് ട്രെയ്‌ലർ തരുന്ന സൂചനകൾ. അക്ഷയ ഹരിഹരനും അനാർക്കലിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

റെഡിൻ കിംഗ്സ്ലി, മാരുതി പ്രകാശ് രാജ്, ടി എം കാർത്തിക്, പദം വേണു കുമാർ, അർഷാദ്, മിസ് സലീമ, പ്രിയദർശിനി രാജ്കുമാർ, ദിവ്യാ വിക്രം, തനുജ മധുരപന്തുല, മെറിൻ ഫിലിപ്പ്, രോഹിത് രവി ഡെനീസ്, ബിലാൽ, യു.ശ്രീ സർവവൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് സാരംഗ് ആണ് ചിത്രത്തിന്റെ കാമറ. ജെൻ മാർട്ടിൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlights: Kavin Nelson Movie Bloody Beggar new update

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us