ലോറൻസ് ബിഷ്‌ണോയിയുടെ ജീവിതം സീരിസ് ആവുന്നു; 'ലോറൻസ് - എ ഗ്യാങ്സ്റ്റർ സ്റ്റോറി' നിർമിക്കുന്നത് ജാനി ഫയർ ഫോക്‌സ്

ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യ ലാൽ സാഹുവിന്റെ കൊലപാതകത്തെ അടിസ്ഥാനമാക്കിയുള്ള എ ടെയ്ലർ മർഡർ സ്റ്റോറി, സീമ ഹൈദറിന്റെയും സച്ചിന്റെയും കഥപറയുന്ന കറാച്ചി ടു നോയിഡ തുടങ്ങിയ ചിത്രങ്ങൾ നേരത്തെ ജാനി ഫയർ ഫോക്‌സ് പ്രഖ്യാപിച്ചിരുന്നു

dot image

കുപ്രസിദ്ധ ഗുണ്ട തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ജീവിതം സീരിസ് ആവുന്നു. ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ ജാനി ഫയർ ഫോക്‌സ് ഫിലി പ്രൊഡക്ഷൻ ഹൗസ് ആണ് ലോറൻസിന്റെ ജീവിതം സീരിസ് ആക്കുന്നത്. സീരിസിനായി 'ലോറൻസ് - എ ഗ്യാങ്സ്റ്റർ സ്റ്റോറി' എന്ന പേര് ഇന്ത്യൻ മോഷൻ പിക്‌ചേഴ്‌സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തു.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി സിനിമകൾ ഒരുക്കുന്ന ജാനി ഫയർ ഫോക്‌സ് നേരത്തെയും നിരവധി ചിത്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. അമിത് ജാനിയാണ് ജാനി ഫയർ ഫോക്‌സിന്റെ ബാനറിൽ ചിത്രങ്ങൾ നിർമിക്കുന്നത്. ലോറൻസ് ബിഷ്ണോയി ആയി ആരാണ് അഭിനയിക്കുകയെന്നത് ഇതുവരെ സ്ഥീരികരിച്ചിട്ടില്ല.

സീരിസിലെ അണിയറ പ്രവർത്തകരെയും താരങ്ങളെയും ദീപാവലിക്ക് പിന്നാലെ പ്രഖ്യാപിക്കും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അന്ന് തന്നെ പുറത്തുവിടാനാണ് സാധ്യത. നേരത്തെ ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യ ലാൽ സാഹുവിന്റെ കൊലപാതകത്തെ അടിസ്ഥാനമാക്കിയുള്ള എ ടെയ്ലർ മർഡർ സ്റ്റോറി, സീമ ഹൈദറിന്റെയും സച്ചിന്റെയും കഥപറയുന്ന കറാച്ചി ടു നോയിഡ തുടങ്ങിയ ചിത്രങ്ങൾ നേരത്തെ ജാനി ഫയർ ഫോക്‌സ് പ്രഖ്യാപിച്ചിരുന്നു.

31 വയസ് മാത്രമുള്ള ലോറൻസ് ബിഷ്‌ണോയ് നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ്. പഞ്ചാബിലെ അബോഹർ ഗ്രാമത്തിൽ ജനിച്ച ലോറൻസ് ബിഷ്ണോയിയുടെ അച്ഛൻ പഞ്ചാബ് പൊലീസിലെ ഒരു കോൺസ്റ്റബിൾ ആയിരുന്നു.

2013 ൽ മുക്ത്‌സറിലെ ഗവൺമെന്റ് കോളേജിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയെയും ലുധിയാന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയെയും വെടിവെച്ചു കൊന്നതോടെയാണ് ലോറൻസ് ബിഷ്ണോയ് വാർത്തകളിൽ ഇടം പിടിക്കുന്നതും ഈ പേര് ശ്രദ്ധേയമാവുകയും ചെയ്യുന്നത്.

Content Highlights: Lawrence Bishnoi life become a Web series Lawrence - A Gangster Story

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us