'കഥാപാത്രത്തിൻ്റെ പൂർണതയ്ക്കായി മദ്യപിച്ചു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു': ഷാരൂഖ് ഖാൻ

അത് നല്ലതാണോ എന്ന ചോദ്യത്തിന് അടുത്ത വർഷം മികച്ച നടനുള്ള അവാർഡ് ലഭിച്ചതിനാൽ അത് പ്രൊഫഷണലായി കണ്ടുവെന്ന് ഷാരൂഖ് പ്രതികരിച്ചു.

dot image

ഷാരൂഖ് ഖാനെ നായകനാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമാണ് ദേവദാസ്. 2002-ൽ തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരും നിരൂപകരും ഇരുകൈയ്യോടെയും സ്വീകരിച്ചിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. ദാസ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി താൻ മദ്യം കഴിച്ചിരുന്നതായി ഷാരൂഖ് പറഞ്ഞു. മദ്യപാനിയായി അഭിനയിച്ചതിനെ തുടര്‍ന്ന് താന്‍ ദേവദാസിന് ശേഷവും മദ്യപിക്കാന്‍ തുടങ്ങിയെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. 77-ാമത് ലൊകര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് നടന്റെ പ്രതികരണം.

'ഞാന്‍ ദേവദാസിൽ ഒരു പരാജയപ്പെട്ട വ്യക്തിയായാണ് അഭിനയിച്ചത്. നിങ്ങള്‍ക്ക് ആ കഥാപാത്രത്തോട് സ്‌നേഹം തോന്നണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ നിങ്ങള്‍ അവനെ വെറുക്കരുതെന്ന് എനിക്ക് ഉണ്ടായിരുന്നു. പ്രണയിക്കുന്ന എല്ലാ സ്ത്രീകളില്‍ നിന്നും ഒളിച്ചോടുന്ന മദ്യപാനിയായ ഒരു വ്യക്തിയാണ് ദേവദാസ്. ദാസ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി താൻ മദ്യം കഴിച്ചിരുന്നു'. ഷാരൂഖ് ഖാൻ പറഞ്ഞു.

അത് നല്ലതാണോ എന്ന ചോദ്യത്തിന് അടുത്ത വർഷം മികച്ച നടനുള്ള അവാർഡ് ലഭിച്ചതിനാൽ അത് പ്രൊഫഷണലായി കണ്ടുവെന്ന് ഷാരൂഖ് പ്രതികരിച്ചു. സിനിമയ്ക്ക് ഇത് ഗുണകരമായി വന്നിരിക്കാം. പക്ഷെ അതിനു ശേഷവും മദ്യപിക്കാൻ തുടങ്ങിയെന്നും അത് തന്റെ പോരായ്മയാണെന്നും ആരോഗ്യത്തെ ബാധിച്ചുവെന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.

1917-ൽ ബംഗാളി നോവലിസ്റ്റായ ശരത് ചന്ദ്ര ഛതോപാധ്യായ രചിച്ച നോവല്‍ അടിസ്ഥാനമാക്കിയായിരുന്നു ദേവദാസ് സിനിമ നിര്‍മ്മിച്ചത്. ഷാരൂഖിനെ കൂടാതെ ഐശ്വര്യ റായിയും മാധുരി ദീക്ഷിതും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തിയിരുന്നു. 50 കോടി ബജറ്റിൽ നിർമ്മിച്ച ദേവദാസ് ലോകമെമ്പാടുമായി 99.88 കോടി നേടി. ചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു ആ കാലത്ത്.

Content Highlights:  Shah Rukh Khan got drunk to play the role of Devdas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us