ഇന്ത്യൻ സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രമായിരുന്നു സൂര്യ നായകനായ ഗജിനി. മികച്ച പ്രകടനങ്ങൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും എന്നും ഓർമിക്കപ്പെടുന്ന ചിത്രമായി ഗജിനി മാറി. ചിത്രം എആർ മുരുഗദോസ് ഹിന്ദിയിലെത്തിച്ചപ്പോഴും വലിയ വിജയം നേടിയിരുന്നു. ആമിർ ഖാൻ ആയിരുന്നു ഗജിനി ഹിന്ദിയിൽ സൂര്യയുടെ വേഷം ചെയ്തത്. ഗജിനി രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ പുറത്തുവരികയാണ്.
'ഗജിനി 2' ചെയ്യാൻ ആമിർ ഖാൻ വളരെയധികം താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ തിരക്കഥ വർക്കുകൾ നടക്കുകയാണെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഗജിനി രണ്ടാം ഭാഗത്തിൽ ആമിർ ഖാനോടൊപ്പം സൂര്യയും പ്രധാന വേഷത്തിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കങ്കുവ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ ആണ് സൂര്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
Exclusive 🌟
— Front Row (@FrontRowTeam) October 17, 2024
- Suriya will be seen with Aamir in #Ghajini2 Hindi
- Rolex original movie is very much on and it will have connection with one of his previous films @Suriya_offl during the interview with Pinkvilla #Kanguva pic.twitter.com/s6nKXrtuNH
നിർമാതാക്കളായ അല്ലു അരവിന്ദ്, മധു മന്ദേന തുടങ്ങിയവരോട് ഒരു കഥ വർക്ക് ചെയ്യാനും നല്ലൊരു തിരക്കഥ ലോക്ക് ആയാൽ ഉറപ്പായും ഗജിനി 2 സംഭവിക്കുമെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. തമിഴ് പോലെ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ഹിന്ദിയിലും ലഭിച്ചത്. അസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഗജിനി. എആർ റഹ്മാനായിരുന്നു ചിത്രത്തിനായി സംഗീതം ഒരുക്കിയത്.
Content Highlights: Suriya will appear alongside aamir khan in Ghajini 2