പാട്രിയും അതിയനും എങ്ങനെ കമ്പനിയായി; രജനിയും ഫഹദും മഞ്ജുവും വീണ്ടും വരുമോ?

ആ​ഗോളതലത്തിൽ 240 കോടിക്ക് മുകളില്‍ ആണ് വേട്ടയ്യൻ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്

dot image

രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ മികച്ച കളക്ഷനുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഒക്ടോബർ 10 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം ഇരുന്നൂറ് കോടിയോളം രൂപ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീക്വൽ ഉണ്ടാകുമെന്നാണ് ടി ജെ ജ്ഞാനവേൽ അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംവിധായകന്റെ പ്രതികരണം.

'വേട്ടയ്യന്റെ പ്രീക്വൽ ചെയ്യാൻ എനിക്ക് താൽപ്പര്യമുണ്ട്. വേട്ടക്കാരൻ അതിയൻ്റെ യാത്രയിലേക്ക് ആഴ്ന്നിറങ്ങാൻ ആഗ്രഹമുണ്ട്. അതിയൻ എങ്ങനെ ഒരു ഏറ്റുമുട്ടൽ സ്പെഷ്യലിസ്റ്റായി, ഫഹദ് ഫാസിൽ അവതരിപ്പിച്ച പാട്രിക് പൊലീസുകാരന്റെ വിശ്വസ്തനായ കള്ളനായത് എങ്ങനെ തുടങ്ങി സിനിമയുടെ പിന്നാമ്പുറമാവും വെളിപ്പെടുത്തണം'. ടി ജെ ജ്ഞാനവേൽ പറഞ്ഞു. പൊലീസ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വാർത്തകളിൽ വായിക്കുമ്പോൾ തന്നെ എപ്പോഴും ബാധിച്ചിട്ടുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ആ​ഗോളതലത്തിൽ 240 കോടിക്ക് മുകളില്‍ ആണ് വേട്ടയ്യൻ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് നല്ല കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. 13 കോടിക്കും മുകളിലാണ് ചിത്രമിതുവരെ കേരളത്തിൽ നിന്ന് നേടിയത്. ഇതോടെ വിജയ് ചിത്രമായ ദി ഗോട്ട് നേടിയ കേരള കളക്ഷനെ വേട്ടയ്യൻ മറികടന്നു.

ചിത്രത്തിലെ രജനികാന്തിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് 'വേട്ടയ്യൻ' ചർച്ച ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിൻറെ ബാനറിൽ സുഭാസ്‌കരൻ അല്ലിരാജ നിർമിച്ച ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്.

Content Highlights: TJ Gnanavel informed that Vetayayan will have a second part

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us