പ്രധാന റോളിൽ ചെമ്പൻ വിനോദും അപ്പാനി ശരത്തും; നിർമാണം അൻബുമണി രാംദാസിന്റെ മകൾ സംഘമിത്ര

ഗോലി സോഡ 2 എന്ന ചിത്രമായിരുന്നു ചെമ്പൻ വിനോദ് അഭിനയിച്ച ആദ്യ തമിഴ് സിനിമ.

dot image

പട്ടാണി മക്കൾ കച്ചി നേതാവും രാജ്യസഭ അംഗവുമായി ഡോക്ടർ അൻബുമണി രാംദാസിന്റെ മകൾ സംഘമിത്ര സെലമിയ അൻബുമണി സിനിമാരംഗത്തേക്ക്. മലയാളി താരങ്ങളായ ചെമ്പൻ വിനോദ്, അപ്പാനി ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന തമിഴ് ചിത്രം 'അലങ്ങ്' സിനിമയിലൂടെയാണ് സംഘമിത്ര സിനിമാരംഗത്തേക്ക് എത്തുന്നത്.

'ഉറുമീൻ', 'പയനികൾ ഗവനിക്കവും' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് പി ശക്തിവേൽ ആണ് 'അലങ്ങ്' സംവിധാനം ചെയ്യുന്നത്. ചെമ്പൻ വിനോദ്, ഗുണനിധി, കാളി വെങ്കട്ട്, ശരത് അപ്പാനി, ശ്രീരേഖ, കൊർത്തവൈ, റെജിൻ റോസ്, ഷൺമുഖം മുത്തുസ്വാമി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു നായയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജീഷ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഡി ശബരീഷിനൊപ്പമാണ് സംഘമിത്ര ചിത്രം നിർമിക്കുന്നത്. ചിത്രം ഉടൻ തിയറ്ററുകളിൽ റിലീസ് ചെയ്യും.

ഗോലി സോഡ 2 എന്ന ചിത്രമായിരുന്നു ചെമ്പൻ വിനോദ് അഭിനയിച്ച ആദ്യ തമിഴ് സിനിമ. വിക്രം സിനിമയിൽ ചെമ്പൻ അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. അൺലോക്ക്, ഇടി മഴ കാറ്റ് എന്നിവയാണ് ചെമ്പൻ വിനോദിന്റെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

ഇതിനിടെ മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന റംബാൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ചെമ്പൻ വിനോദ് ആണ്.

Content Highlights: Chemban Vinod and Appani Sarath in lead role in Anbumani Ramadoss's daughter Sanghamitra's Production

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us