'ഈ കാശ് ഉണ്ടെങ്കിൽ രണ്ട് മലയാള സിനിമ ചെയ്യാലോ' ?; ഒറ്റഗാനത്തിന് ഷങ്കർ മുടക്കുന്നത് 20 കോടി

ഷങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിൻറെ രചന

dot image

കിടിലൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് ഷങ്കർ. തമിഴിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ പലതും ഷങ്കറിന്റെതായിരുന്നു. ഷങ്കറിന്റെ സിനിമകൾ പോലെ തന്നെ സിനിമകളിലെ ഗാനങ്ങളും ബ്രഹ്‌മാണ്ഡമാവാറുണ്ട്.

രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. ചിത്രത്തിന്റെ ഒരു ഗാനത്തിനായി മുടക്കിയ തുക കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. 20 കോടി രൂപയാണ് ഒരു ഗാനത്തിന് മാത്രമായി ഉപയോഗിച്ചിരിക്കുന്നത്.

നിർമാതാവിന്റെ പണം കളയുന്ന ഏർപ്പാടാണ് ഷങ്കർ ചെയ്യുന്നതെന്നും ഒരു ഗാനത്തിന് ഇത്രയും തുക ചിലവാക്കേണ്ട കാര്യം എന്താണെന്നും സോഷ്യൽ മീഡിയയിൽ ചിലർ ചോദിക്കുന്നുണ്ട്. അവസാന ചിത്രമായ ഇന്ത്യൻ 2 വിന്റെ ദയനീയ പരാജയവും ചിലർ ചൂണ്ടിക്കാട്ടി.

ഈ തുകയുണ്ടെങ്കിൽ മലയാളത്തിൽ രണ്ട് സിനിമകൾ ചെയ്യാമെന്നും കമന്റുകൾ ഉയരുന്നുണ്ട്. അതേസമയം സിനിമയുടെ വലുപ്പത്തിന് അനുസരിച്ച് ഗാനരംഗവും ഗംഭീരമാവണമെന്നും എൻർടെയ്ൻമെന്റാണ് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നതെന്നും ചിലർ പറയുന്നുണ്ട്.

2025 ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാംചരണും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തിൽ എത്തുന്നത്.

ഷങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. ഇന്ത്യൻ 2 പരാജയത്തിൽ നിന്ന് ഷങ്കറിനുള്ള തിരിച്ചുവരവായിരിക്കും ഗെയിം ചെയ്ഞ്ചർ എന്നാണ് വിലയിരുത്തുന്നത്.

Content Highlights: Director Shankar use 20 Cr For A Melody Song in Game Changer Movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us