ആ ചിത്രത്തിൽ എനിക്ക് കിട്ടിയ അഭിനന്ദനങ്ങളുടെ പകുതി ക്രെഡിറ്റും കൊച്ചിൻ ഹനീഫയ്ക്കാണ്: സലിം കുമാർ

സാധാരണ മറ്റ് നടന്മാർ ആണെങ്കിൽ അതുപോലെ ഞാൻ ലീഡ് ചെയ്യുന്ന ഒരു കോമ്പിനേഷന് ആ രീതിയിൽ നിന്ന് തരില്ല.

dot image

ഷാഫിയുടെ സംവിധാനത്തിൽ ജയസൂര്യ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു പുലിവാൽ കല്യാണം. ചിത്രത്തിലെ കൊച്ചിൻ ഹനീഫ സലീംകുമാർ കോമ്പിനേഷനും തമാശയും ഇന്നും മലയാളികൾ ഓർത്തു വെക്കുന്നതാണ്. ഇപ്പോഴിതാ ആ സിനിമയുടെ പേരിൽ തനിക്ക് കിട്ടിയ ക്രെഡിറ്റിന്റെ പകുതിയും താൻ കൊടുക്കുന്നത് കൊച്ചിൻ ഹനീഫയ്ക്കാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ സലിം കുമാർ. കൊച്ചിൻ ഹനീഫയെ അനുസ്മരിച്ചു കൊണ്ടുള്ള ഒരു ടെലിവിഷൻ പരിപാടിയിലാണ് നടന്റെ പ്രതികരണം.

'സിനിമയിൽ ഏറ്റവും കൂടുതൽ ഞാൻ സൗഹൃദം സൂക്ഷിച്ച വ്യക്തിയാണ് ഹനീഫിക്ക. പക്ഷെ എവിടെ വെച്ചാണ് ആ സൗഹൃദം വന്നത് എന്ന് എനിക്കറിയില്ല. ഒരുപാടു സിനിമകളിൽ ഞങ്ങൾ ജോഡി പോലെ തന്നെ അഭിനയിച്ചിട്ടുണ്ട്. 'പുലിവാൽ കല്യാണം' എന്ന സിനിമയിൽ എനിക്ക് പേരുണ്ടായതിന്റ പകുതി ക്രെഡിറ്റും ഹനീഫിക്കയ്ക്കാണ്. സാധാരണ മറ്റ് നടന്മാർ ആണെങ്കിൽ അതുപോലെ ഞാൻ ലീഡ് ചെയ്യുന്ന ഒരു കോമ്പിനേഷന് ആ രീതിയിൽ നിന്ന് തരില്ല. സിനിമയുടെ ഒരു ഭാഗം കഴിയുമ്പോൾ തൊഴിലാളിയെ പോലെ നിൽക്കുന്ന കഥാപാത്രമാണ് ധർമേന്ദ്ര. ചിലർക്കൊക്കെ അത് മതി ഫീലാവാൻ. എത്രയോ തവണ അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഞാൻ എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഹനീഫിക്ക ചിരി തുടങ്ങും. അതുകൊണ്ട് ഷൂട്ട് ചെയ്യുമ്പോൾ ഷാഫിക്ക് പ്രശ്നമായിരുന്നു. തമാശകൾക്ക് ചിരിച്ചും പ്രോത്സാഹിപ്പിച്ചും ഒപ്പം നിന്ന ഹനീഫിക്കയ്ക്ക് തന്നെയാണ് പുലിവാൽ കല്യാണത്തിന്റെ ക്രെഡിറ്റിന്റെ പകുതിയും ഞാൻ കൊടുക്കുക. മറ്റൊരു അഭിനേതാവാണ് ആ സ്ഥാനത്തെങ്കിൽ ഈ രീതിയിൽ ആകില്ലായിരുന്നു'. സലിം കുമാർ പറഞ്ഞു.

മണവാളൻ എന്ന കഥാപാത്രമായി സലിം കുമാർ എത്തിയ ചിത്രത്തിൽ ടാക്സി ഡ്രൈവർ ധർമേന്ദ്ര എന്ന കഥാപാത്രത്തെയാണ് കൊച്ചിൻ ഹനീഫ അവതരിപ്പിച്ചത്. ഇരുവരുടെയും കോമഡി രംഗങ്ങൾ ഏത് കാലഘട്ടത്തിലും ട്രെൻഡിങ് ആയി തന്നെ തുടരുന്നതാണ്. ട്രോളുകളിലും മീമുകളിലുമായി ചിത്രത്തിലെ തമാശകൾ സമൂഹമാധ്യമങ്ങളിലും ട്രെൻഡിങ്ങാണ് ഇന്നും.

Content Highlights: Half the credit for my name in that film goes to Cochin Hanifa Salim Kumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us