മാപ്പുപറയേണ്ട കാര്യമില്ല, കൃഷ്ണമൃഗത്തെ കൊന്നത് സൽമാൻ അല്ല, കാറിൽ പോലും അവനുണ്ടായിരുന്നില്ല: സലിം ഖാന്‍

അതേസമയം കൂടുതൽ സുരക്ഷയ്ക്കായി രണ്ട് കോടി രൂപ വിലമതിക്കുന്ന ഒരു ബുള്ളറ്റ് പ്രൂഫ് കാർ സൽമാൻ ഖാൻ വാങ്ങിയതായും റിപ്പോർട്ടുണ്ട്.

dot image

എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ നടൻ സൽമാൻ ഖാന്റെ സുരക്ഷ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. സൽമാൻ ഖാനെ വധിക്കുമെന്ന് വീണ്ടും ലോറൻസ് ബിഷ്‌ണോയി സംഘം ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയത്.

തങ്ങളുടെ സമുദായം പവിത്രമായി കരുതുന്ന കൃഷ്ണമൃഗത്തിനെ കൊലപ്പെടുത്തിയതിൽ സൽമാൻ ഖാൻ പരസ്യമായി മാപ്പുപറഞ്ഞാൽ കൊലപാതകത്തിൽ നിന്ന് പിന്മാറാമെന്നാണ് ലോറൻസ് ബിഷ്‌ണോയ് പ്രഖ്യാപിച്ചത്. എന്നാൽ സൽമാൻ മാപ്പു പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞിരിക്കുകയാണ് സൽമാന്റെ പിതാവും എഴുത്തുകാരനുമായ സലിം ഖാൻ.

സംഭവ സമയത്ത് താൻ കാറിൽ പോലും ഉണ്ടായിരുന്നില്ലെന്ന് സൽമാൻ തന്നോട് പറഞ്ഞതായും സലിംഖാൻ വെളിപ്പെടുത്തി. ഒരു പാറ്റയെ പോലും തങ്ങൾ ഉപദ്രവിച്ചിട്ടില്ലെന്നും സലിം പറഞ്ഞു. തന്റെ മകൻ തന്നോട് ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല. മാപ്പ് ആവശ്യപ്പെടുന്നവർ യഥാർത്ഥത്തിൽ സൽമാൻ ഇക്കാര്യം ചെയ്തിട്ടുണ്ടെന്ന് സ്വയം അന്വേഷിച്ചിട്ടുണ്ടോ എന്നും സലിംഖാൻ ചോദിച്ചു.

'ആരാണ് ഇത് ചെയ്തതെന്ന് ഞാൻ സൽമാനോട് ചോദിച്ചു, അവൻ സംഭവസ്ഥലത്ത് പോലും ഉണ്ടായിരുന്നില്ലെന്ന് എന്നോട് പറഞ്ഞു. സംഭവം നടക്കുമ്പോൾ സൽമാൻ കാറിൽ പോലും ഉണ്ടായിരുന്നില്ല.' ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സലിം ഖാൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മാപ്പ് ആവശ്യപ്പെടുന്നവർ എപ്പോഴെങ്കിലും ഒരു മൃഗത്തെ രക്ഷിച്ചിട്ടുണ്ടോ എന്നും സലിം ഖാൻ ചോദിച്ചു. അതേസമയം സൽമാൻ ഖാന്റെ സുരക്ഷ ഇരട്ടിയാക്കിയതായി റിപ്പോർട്ടുകൾ ഉണ്ട്. കൂടുതൽ സുരക്ഷയ്ക്കായി രണ്ട് കോടി രൂപ വിലമതിക്കുന്ന ഒരു ബുള്ളറ്റ് പ്രൂഫ് കാർ താരം വാങ്ങിയതായും റിപ്പോർട്ടുണ്ട്. എന്നാൽ നേരത്തെ കരാർ ഉറപ്പിച്ച ബിഗ് ബോസിന്റെയും പുതിയ ചിത്രമായ സിക്കന്ദറിന്റെയും ചിത്രീകരണത്തിനായി സൽമാൻ കഴിഞ്ഞ ദിവസം മുതൽ എത്തിയിരുന്നു.

ലോറൻസ് ബിഷ്‌ണോയ് സംഘത്തിന് സൽമാൻ ഖാനോട് ഉള്ള പകയ്ക്ക് ഇരുപത്തി അഞ്ച് വർഷത്തിലധികം പഴക്കമുണ്ട്. ബിഷ്ണോയ് സമുദായം പവിത്രമായി കരുതുന്ന ബ്ലാക്ക് ബക്ക് എന്ന കൃഷ്ണ മൃഗത്തെ സൽമാൻ നായാടി കൊലപ്പെടുത്തിയെന്നും ഈ സംഭവത്തിൽ മാപ്പുപറയാത്തതിനാൽ സൽമാനെ കൊലപ്പെടുത്തുമെന്നുമാണ് ലോറൻസ് ബിഷ്ണോയ് പറഞ്ഞത്.

1998 ലായിരുന്നു മേൽ പറഞ്ഞ സംഭവം. ബോളിവുഡ് ചിത്രം ഹം സാത്ത് സാത്ത് ഹേയുടെ ചിത്രീകരണത്തിനിടെ രാജസ്ഥാനിൽ എത്തിയ സൽമാൻ 2 കൃഷ്ണ മൃഗങ്ങളെ വേട്ടയാടി കൊന്നെന്ന് ബിഷ്ണോയി സമുദായാംഗങ്ങൾ പരാതി നൽകിയിരുന്നു. തുടർന്ന് സംഭവത്തിൽ കേസ് എടുത്ത പോലീസ് സൽമാനെ അറസ്റ്റ് ചെയ്തിരുന്നു. ബിഷ്ണോയ് സമുദായത്തിന്റെ ആത്മീയ ഗുരുവായിരുന്ന ജബേശ്വറിന്റെ പുനർജന്മമാണ് കൃഷ്ണമൃഗമെന്നാണ് സമുദായത്തിന്റെ വിശ്വാസം.

Content Highlights: No need to apologize, it wasn't Salman who killed the black bear Says Salman's Father Salim Khan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us