തമിഴ് സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അമരൻ. ഉലകനായകൻ കമൽഹാസൻ നിർമിക്കുന്ന ശിവകാർത്തികേയൻ ചിത്രം എന്നതിനൊപ്പം യഥാർത്ഥ ജീവിത കഥ സിനിമയാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ധീര ജവാനായിരുന്ന മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന 'അമരൻ' രാജ്കുമാർ പെരിയസാമിയാണ് സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ഓഡിയോ ലോഞ്ചിൽ കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായും കടുത്ത രജനികാന്ത് ആരാധകനായിട്ടും കമൽ ഹാസൻ തന്നെ ഇപ്പോഴും പ്രചോദിപ്പിക്കാറുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു. കമൽഹാസൻ നിർമിക്കുന്ന സിനിമ രജനികാന്ത് ആദ്യം കാണും. അതാണ് അവരുടെ ബോണ്ടിങ് എന്നും ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.
'തിരക്കഥ മുഴുവൻ വായിച്ച് ഞാൻ ഉറപ്പ് പറഞ്ഞതിന് ശേഷമാണ് രാജ്‌കുമാർ സാർ സിനിമ നിർമിക്കുന്നത് കമൽ സാർ ആണെന്ന് പറയുന്നത്. ഞാൻ അല്പം പരിഭ്രാന്തനായി, അദ്ദേഹം ഇതിന് സമ്മതിച്ചോ എന്നാണ് ആദ്യം ചോദിച്ചത്. നിരവധി ക്ലാസിക് സിനിമകൾ നിർമ്മിച്ച ആർകെഎഫ്ഐ നിർമ്മിക്കുന്ന ഒരു സിനിമയിൽ അഭിനയിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്.
അമരൻ സിനിമ കണ്ട അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഞാൻ സിനിമ കണ്ടു, നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ചിത്രീകരണത്തിനിടെ ലൊക്കേഷനിൽ എത്തിയ അദ്ദേഹം എനിക്ക് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി. ഞാൻ ഒരു കടുത്ത രജനി സാറിൻ്റെ ആരാധകനാണെന്ന് കമൽ സാറിന് നന്നായി അറിയാം. എന്നിട്ടും അദ്ദേഹം എന്നെ പ്രചോദിപ്പിച്ച് ഈ സിനിമ തന്നു. ശിവകാർത്തികേയൻ പറഞ്ഞു.
Sivakarthikeyan Speech at #Amaran audio launch
— Sreedhar Pillai (@sri50) October 18, 2024
Only after narrating the entire script and I agreed, Rajkumar revealed that Kamal sir is producing the movie. I became nervous and I asked him whether he is okay. I’m very happy that I’m acting in a film produced by RKFI that has… pic.twitter.com/HJzgnPgiSE
ശിവകാർത്തികേയൻ നിർമിച്ച പരീക്ഷണ ചിത്രം കൊട്ടുകാലി കണ്ട് കമൽ ഹാസൻ മൂന്ന് പേജുള്ള അഭിനന്ദന കത്ത് എഴുതി നൽകുകയും ടീമിനോട് 20 മിനിറ്റ് സംസാരിക്കുകയും ചെയ്തതായും ശിവകാർത്തികേയൻ പറഞ്ഞു.
ഒക്ടോബർ 31 ദീപാവലി റിലീസ് ആയിട്ടാണ് അമരൻ റിലീസ് ചെയ്യുക. സായ് പല്ലവിയാണ് അമരനിലെ നായിക. നിർമാതാവ് കൂടിയായ കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. മേജർ മുകുന്ദ് വരദരാജനാവാൻ കടുത്ത ശാരീരിക പരിശീലനം ശിവകാർത്തികേയൻ നടത്തിയിരുന്നു. ജിവി പ്രകാശ് കുമാർ ആണ് അമരന്റെ സംഗീത സംവിധാനം. സിനിമയുടേതായി ഇറങ്ങിയ പാട്ടുകളെല്ലാം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.
Content Highlights: Rajinikanth will see the film produced by Kamal Haasan first said Sivakarthikeyan