നസ്‌ലെന്റെ സ്പൈഡർമാനും 'കുമ്പിടി' സ്ട്രെയ്ഞ്ചും, പിന്നെ കുറച്ച് കൺവിൻസിംഗും; വീഡിയോ ശ്രദ്ധ നേടുന്നു

തീർന്നില്ല, രസകരമായ ചില കാമിയോ റോളുകളുമുണ്ട്

dot image

ഹോളിവുഡ് സിനിമകളിലെ രംഗങ്ങൾക്ക് മലയാള സിനിമാതാരങ്ങളുടെ മുഖം നൽകി കൊണ്ടുള്ള സ്പൂഫ് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ സ്പൈഡർമാൻ നോ വേ ഹോം എന്ന സിനിമയുടെ ഒരു സ്പൂഫ് ട്രെയിലറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'J10effect' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഈ വീഡിയോയിൽ നോ വേ ഹോമിൽ ടോം ഹോളണ്ട് അവതരിപ്പിച്ച പീറ്റർ പാർക്കറായി എത്തുന്നത് നസ്‌ലെനാണ്. നസ്‌ലെന്റെ സ്പൈഡർമാനെ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തൊട്ടുപിന്നാലെ ഉണ്ണിയമ്മയുടെ ഡയലോഗിന്റെ അകമ്പടിയോടെ വരുന്നു സാക്ഷാൽ ഡോക്ടർ 'കുമ്പിടി' സ്ട്രെയ്ഞ്ച്. ബെനഡിക്ട് കംബർബാച്ച് അവതരിപ്പിച്ച ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന കഥാപാത്രത്തിന് നന്ദനം എന്ന സിനിമയിലെ ജഗതി ശ്രീകുമാറിന്റെ കുമ്പിടി എന്ന കഥാപാത്രത്തിന്റെ മുഖമാണ് നൽകിയിരിക്കുന്നത്.

ഈ രണ്ടു കഥാപാത്രങ്ങളുടെ കുറച്ച് രംഗങ്ങൾക്കപ്പുറം ക്യാപ്റ്റൻ രാജു അവതരിപ്പിച്ച സിഐഡി മൂസയിലെ ഡിറ്റക്റ്റീവ് കരംചന്ദിന്റെ മുഖമുള്ള ഡോക്ടർ ഒക്ടോപസ്സും ചെമ്പൻ വിനോദിന്റെ മുഖമുള്ള ഇലക്ട്രോയുമെല്ലാം കടന്നുവരുന്നുണ്ട്.

ആൻഡ്രൂ ഗാർഫീല്‍ഡിന്‍റെയും ടോബി മഗ്വയറിന്റെയും സ്പൈഡർമാന്മാരായി ദുൽഖർ സൽമാനും ഫഹദ് ഫാസിലും കാമിയോ റോളുകളും ചെയ്യുന്നുണ്ട്. അങ്ങനെ വളരെ രസകരമായി പോകുന്ന വീഡിയോയുടെ അവസാനം മിസ്റ്റീരിയോയും വരുന്നുണ്ട്. ജെയ്ക്ക് ഗില്ലെൻഹാലിന് പകരം വരുന്നത് സുരേഷ് കൃഷ്ണയാണ്. സുരേഷ് കൃഷ്ണയുടെ മിസ്റ്റീരിയോ നസ്‌ലെന്റെ സ്പൈഡർമാനെ കൺവിൻസ്‌ ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഇത്തരത്തിൽ സ്‌പൈഡർമാൻ, അവഞ്ചേഴ്സ്, ദി ബോയ്സ്, ബ്രേക്കിംഗ് ബാഡ്, സ്ക്വിഡ് ഗെയിം ഉൾപ്പടെയുള്ള ഹിറ്റ് സിനിമകളുടെയും സീരീസുകളുടെയും വീഡിയോകൾ ഈ ചാനലിൽ കാണാൻ സാധിക്കും. ഇവർ ഒരുക്കിയ ബുള്ളറ്റ് ട്രെയ്ന്‍ എന്ന സിനിമയുടെ ദാസനും വിജയനും വേർഷൻ വലിയ ഹിറ്റായിരുന്നു.

Content Highlights: Spiderman No Way Home Malayali actors version gone viral in social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us