'സൂര്യ 45' തൃഷയ്ക്ക് വേണ്ടി എഴുതിയ ചിത്രം, കഥയിൽ മാറ്റം വരുത്തി സൂര്യയിലേക്ക് എത്തിയതോ?

സൂര്യ 45 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ ജെ ബാലാജിയാണ് സംവിധാനം ചെയ്യുന്നത്.

dot image

സൂര്യ നായകനാകുന്ന നാൽപ്പത്തി അഞ്ചാമത് ചിത്രം കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൂര്യ 45 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ ജെ ബാലാജിയാണ് സംവിധാനം ചെയ്യുന്നത്.

നേരത്തെ നയൻ‌താര നായികയായെത്തിയ മൂക്കുത്തി അമ്മന് ശേഷം തൃഷയെ നായികയാക്കി മറ്റൊരു അമ്മൻ ചിത്രം ചെയ്യാൻ ബാലാജി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തമിഴ് മാധ്യമമായ വാലൈ പേച്ചു റിപ്പോർട്ടുകൾ അനുസരിച്ച് തൃഷയ്ക്ക് വേണ്ടി തയ്യാറാക്കിയ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയാണ് സൂര്യയുടെ നാൽപ്പത്തി അഞ്ചാമത് ചിത്രം ഒരുങ്ങുന്നത്. എന്നാൽ, ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സിനിമയുടെ പ്രഖ്യാപന വേളയിൽ സിനിമയ്ക്കായി താൻ ത്രില്ലിലാണെന്ന് സൂര്യ പറഞ്ഞിരുന്നു.

ജോക്കർ, അരുവി, തീരൻ അധികാരം ഒൻട്ര്, കൈതി, സുൽത്താൻ, ഒകെ ഒകാ ജീവിതം, ഫർഹാന തുടങ്ങിയ നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിർമാണം. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. അടുത്ത വർഷമായിരിക്കും സിനിമയുടെ റിലീസ്.

അതേസമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'യാണ് സൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. നവംബർ 14ന് റിലീസിനെത്തുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് 'കങ്കുവ' ഒരുങ്ങുന്നത്.

Content Highlights: The film written for Trisha reached Suriya after changing the script ?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us