ബോളിവുഡ് റഷ്യക്കാരുടെ ദോസ്ത്; ഹിന്ദി സിനിമകളെ പ്രശംസിച്ച് പുടിൻ

റഷ്യയിൽ മറ്റേത് വിദേശ സിനിമകളെക്കാളും ഇന്ത്യൻ സിനിമക്ക് കൂടുതൽ പ്രചാരമുണ്ടെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡമിർ പുടിൻ

dot image

ബോളിവുഡ് സിനിമകളെ പ്രശംസിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. റഷ്യയിൽ മറ്റേത് ബ്രിക്സ് രാജ്യങ്ങളിലെയും വിദേശ സിനിമകളെകാൾ ഇന്ത്യൻ സിനിമക്ക് കൂടുതൽ പ്രചാരമുണ്ടെന്നായിരുന്നു പുടിൻ്റെ അഭിപ്രായം. ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യയിലെ ഇന്ത്യൻ വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും ‌വ്ളാഡിമിർ പുടിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ദിവസം മുഴുവനും ബോളിവുഡ് സിനിമകൾ പ്രദർശിപ്പിക്കുന്ന ഒരു ചാനൽ റഷ്യക്ക് ഉണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. സിനിമ വ്യവസായം എന്നത് സാമ്പത്തികവ്യവസ്ഥയുടെ ഭാ​ഗം കൂടിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ സിനിമ വ്യവസായം എടുക്കുന്ന തീരുമാനങ്ങൾ പ്രശംസനീയമാണ് എന്നും പുടിൻ പറഞ്ഞു. നേരത്തെ സോവിയറ്റ് യൂണിയൻ്റെ കാലം മുതൽ ഹിന്ദി സിനിമയ്ക്ക് ഇവിടെ ഏറെ ആരാധകരുണ്ടായിരുന്നു.

വാർഷിക ബ്രിക്സ് ഉച്ചകോടിയിൽ മോദിയുമായി ഇക്കാര്യം ചർച്ച ചെയ്തേക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു. ഒക്‌ടോബർ 22-23 തീയതികളിൽ 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്കായി മോദി റഷ്യയിലെ കസാനിലേക്ക് പോകും. റഷ്യൻ വിപണിയിലേക്ക് ഇന്ത്യൻ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ നയങ്ങൾ രൂപീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം മോസ്‌കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും അവതരിപ്പിക്കും. ഇന്ത്യൻ സിനിമകൾ മാത്രമല്ല, ബ്രസീൽ, റഷ്യ, ചെെന, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ സിനിമകളും പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘Strengthening Multilateralism for Just Global Development and Security’, എന്ന പ്രമേയത്തിലുള്ള 16-ാമത് ബ്രിക്‌സ് ഉച്ചകോടി ഭാവിയുടെ വളർച്ചക്കായി ആഗോള സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും പാശ്ചാത്യ സ്വാധീനത്തെ ചെറുക്കുന്നതിലുള്ള പങ്കിനെ പറ്റിയും ചർച്ച ചെയ്യും.

Content Highlights: Vladimir Putin praises Bollywood cinema industry

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us