കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു

സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് വിൽസൺ ഗാർഡൻ ശ്മശാനത്തിൽ വെച്ച് നടക്കും

dot image

കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ ഏഴുമണിയോടെയാണ് മരിച്ചത്.

ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. സരോജയുടെ മൃതദേഹം ഉച്ചയോടെ ബെംഗളൂരുവിലെ ജെപി നഗറിലെ നടന്റെ വസതിയിലെത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് വിൽസൺ ഗാർഡൻ ശ്മശാനത്തിൽ വെച്ച് നടക്കും.

കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഉൾപ്പടെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ സരോജ സഞ്ജീവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഏറെ വേദനാജനകമായ വാർത്തയാണ് ഇതെന്നും സുധീപിനും കുടുംബത്തിനും ഈ വേദന സഹിക്കുന്നതിനുള്ള ശക്തി ലഭിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതായും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. നടന്റെ ആരാധകരും അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്.

Content Highlights: Kannada Actor Kichcha Sudeep’s mother Saroja Sanjeev passes away

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us