'250 കോടിയോ, ഇത് ഓഫീസ് കാബിൻ പോലുണ്ട്'; ആലിയയുടെയും രൺബീറിന്റെയും സ്വപ്നവസതിയെ ട്രോളി നെറ്റിസൺസ്

കെട്ടിടത്തിന്റ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

dot image

ബോളിവുഡിന്റെ ഹിറ്റ് താരദമ്പതികളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഏതാനും നാളുകളായി ഇരുവരും മുംബൈയിലെ ബാന്ദ്രയിൽ തങ്ങളുടെ സ്വപ്നവസതി ഒരുക്കുകയാണ്. വസതിയുടെ നിമ്മാണം ഏകദേശം പൂർത്തിയായെങ്കിലും വസതിയിൽ നെറ്റിസൺസ് തൃപ്തരല്ല.

ആറ് നിലകളുള്ള കെട്ടിടത്തിന്റ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ വസതിയെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുന്നത്. 'ഡൽഹിയിലെ പഞ്ചാബി ബാഗിലേക്കോ പൃഥ്വിരാജ് റോഡിലേക്കോ വരൂ, ഇതിലും മികച്ച വസതികൾ കാണിച്ചുതരാം' എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. 'ഇത് ഓഫീസ് കാബിൻ പോലുണ്ട്' എന്നൊരാൾ പറഞ്ഞപ്പോൾ 'ഇതൊരു മോശം ചോയ്‌സാണെന്നും, വീടായാല്‍ പൂന്തോട്ടവും പ്രകൃതി ഭംഗിയും ഉണ്ടായിരിക്കണം' എന്നാണ് മറ്റൊരാൾ പറഞ്ഞത്.

അതേസമയം, വീടുകള്‍ എങ്ങനെ വേണമെന്നുള്ളത് ഓരോരുത്തരുടെയും താല്‍പര്യവും തിരഞ്ഞെടുപ്പും ആണെന്ന് ട്രോളുകള്‍ക്ക് മറുപടിയും വരുന്നുണ്ട്. സിനിമാതാരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അനാവശ്യ വിമർശനം ഉന്നയിക്കുന്നതിന്‍റെ ഉദാഹരണമാണ് ഇത്തരം ട്രോളുകളെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

രൺബീറിൻ്റെ അന്തരിച്ച മുത്തശ്ശി കൃഷ്ണ രാജ് കപൂറിന്റെ പേരാണ് ഈ വസതിക്ക് നൽകിയിരിക്കുന്നത്. ഗ്ലാസ് ബാൽക്കണികളും ഗ്രേ, ഇളം നീല നിറങ്ങളിലുള്ള വലിയ ജനാലകളുമുളള വസതിക്ക് 250 കോടി രൂപ മുതൽമുടക്ക് വരുമെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി ബംഗ്ലാവ് കൂടിയാണിത്. ഷാരൂഖ് ഖാന്റെ മന്നതിനെയും അമിതാഭ് ബച്ചന്റെ ജൽസയെയും മറികടന്നാണ് ഈ സ്ഥാനം രണ്‍ബീറും ആലിയയും സ്വന്തമാക്കിയിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ കപൂർ കുടുംബം ബാന്ദ്രയിലെ വസതിയിലേക്ക് താമസം മാറുമെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: Netizens troll Ranbir Kapoor and Alia Bhatt's Bandra home

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us