നിർമാതാവും സംവിധായകയുമായ എക്ത കപൂറിനും അമ്മ ശോഭ കപൂറിനുമെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്. പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടികളെ അശ്ലീലമായി ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തവണ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എക്തയും അമ്മയും ചേർന്ന് നിർമിക്കുന്ന എഎൽടി ബാലാജി ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്തിരുന്ന 'ഗന്ദി ബാത്ത്' എന്ന വെബ് സീരിസിന്റെ ആറാമത്തെ സീസണിനെതിരെയാണ് പരാതി ഉയർന്നത്. '
ബാലാജി ടെലിഫിലിം ലിമിറ്റഡ്, എക്താ കപൂർ, അമ്മ ശോഭ കപൂർ എന്നിവർക്കെതിരെ ഐപിസി, ഐടി ആക്ട് സെക്ഷൻ 295-എ, പോക്സോ നിയമത്തിന്റെ 13, 15 വകുപ്പുകൾ പ്രകാരമാണ് നിലവില്‍ പൊലീസ് കേസെടുത്തത്.
നേരത്തെ എക്ത കപൂർ നിർമിച്ച വെബ് സീരിസായ 'XXX' സീസൺ 2 നെതിരെയും പരാതികൾ ഉയർന്നിരുന്നു. തുടർന്ന് 'രാജ്യത്തെ യുവജനങ്ങളുടെ മനസിനെ എക്താ കപൂർ മലിനീകരിക്കുന്നു' എന്ന് സുപ്രീം കോടതി വിമർശിച്ചിരുന്നു.
2021 ഫെബ്രുവരി,മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരുന്നു കേസിന് ആസ്പദമായ സീരിസ് സംപ്രേക്ഷണം ചെയ്തത്. 'എഎൽടി ബാലാജി'യിൽ സ്ട്രീം ചെയ്ത സീരിസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചുവെന്നായിരുന്നു പരാതി. എന്നാൽ നിലവിൽ വിവാദ എപ്പിസോഡുകൾ ആപ്പിൽ സ്ട്രീം ചെയ്യുന്നില്ല. 2017 ഏപ്രിലിലാണ് എക്ത കപൂർ എഎൽടി ബാലാജി എന്ന വീഡിയോ ഓൺ ഡിമാൻഡ് പ്ലാറ്റ്‌ഫോം പുറത്തിറക്കിയത്.
2020 ൽ കലാരംഗത്ത് എക്ത കപൂർ നൽകിയ സംഭാവനകൾ പരിഗണിച്ച് പത്മശ്രീ പുരസ്‌കാരം നൽകിയിരുന്നു. പോക്സോ ആടക്കമുള്ള ഗുരുതര വകുപ്പുകളുള്ള കേസുകള്‍ നേരിടുന്ന എക്തയുടെ പദ്മശ്രീ പുരസ്കാരം തിരികെയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുന്നുണ്ട്.
Content Highlights: POCSO case against Ekta Kapoor and her mother