കിഷോർ കുമാറിന്റെ ബയോപിക്കിൽ നായകനാവാനൊരുങ്ങി ആമിർഖാൻ

നിലവിൽ ആറ് സിനിമകളാണ് ആമിറിന് വേണ്ടി അണിയറയിൽ ഒരുങ്ങുന്നത്

dot image

അനശ്വരഗായകനും നടനുമായ കിഷോർകുമാർ ആവാനൊരുങ്ങി ബോളിവുഡ് സൂപ്പർതാരം ആമിർഖാൻ. ചിത്രത്തിന്റെ പ്രാരംഭ ചർച്ചകൾ പുരോഗമിക്കുകയാണ്. അനുരാഗ് ബസു ആണ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. നിർമാതാവ് ഭൂഷൺ കുമാറിന് വേണ്ടിയാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ ചിത്രം എന്നാരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

കിഷോർ കുമാറിന്റെ കടുത്ത ആരാധകൻ കൂടിയാണ് ആമിർഖാൻ. ചിത്രത്തിനായി സംവിധായകൻ അനുരാഗ് ബസു പറഞ്ഞ ഫസ്റ്റ് ലൈൻ ആമിറിന് ഇഷ്ടമായെന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തു. ചിത്രവുമായി ബന്ധപ്പെട്ട് അനുരാഗ് ബസുവും ആമിറും ഇതുവരെ നാലിലധികം ചർച്ചകൾ നടത്തിയതായും പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തു.

നിലവിൽ ആറ് സിനിമകളാണ് ആമിറിന് വേണ്ടി അണിയറയിൽ ഒരുങ്ങുന്നത്. കിഷോർ കുമാറിന്റെയും, ഉജ്ജ്വൽ നിഗത്തിന്റെയും ബയോപിക്കുകൾ, രാജ്കുമാർ സന്തോഷിയുടെ കോമഡി ചിത്രം, ഗജനി 2, ലോകേഷ് കനകരാജ് ചിത്രം, സോയ അക്തറിന്റെ ചിത്രം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ഇതിൽ മൂന്ന് ചിത്രങ്ങൾ പലപ്പോഴായി ആമീർ ചെയ്യുമെന്നും മുന്ന് ചിത്രങ്ങൾ ഉപേക്ഷിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ രൺബീർ കപൂറിനെയും ആമിറിനെയും നായകന്മാരാക്കി അനുരാഗ് ബസു സിനിമ ആസൂത്രണം ചെയ്തിരുന്നെങ്കിലും പകുതിയിൽ വെച്ച് ചർച്ചകൾ അവസാനിച്ചു. നിലവിൽ കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയൊരുക്കുന്ന പ്രണയ ചിത്രത്തിന്റെ തിരക്കിലാണ് അനുരാഗ് ബസു.

നിലവിൽ സിതാരെ സമീൻ പർ എന്ന ചിത്രമാണ് ആമിർഖാന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആർ എസ് പ്രസന്ന സംവിധാനം ചെയ്ത സിത്താരെ സമീൻ പർ, താരെ സമീൻ പർ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.

Content Highlights: Aamir Khan try to do Kishore Kumar Biopic directed by Anurag Basu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us