'മുഖ്യമന്ത്രി'യായി വീണ്ടും ചാർജെടുത്ത് ജതിൻ രാം ദാസ്; വൈറലായി എമ്പുരാൻ ലൊക്കേഷൻ ചിത്രങ്ങൾ

ചിത്രം 2025 മാർച്ചിൽ തിയേറ്ററുകളിൽ എത്താനാണ് സാധ്യത

dot image

മോഹൻലാൽ - പൃഥ്വിരാജ് - മുരളി ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണം പൂർത്തിയാക്കിയതിന് പിന്നാലെയാണ് തിരുവനന്തപുരത്തേക്ക് എത്തിയത്.

ചിത്രം ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നാണ് സൂചനകൾ. ലൂസിഫറിൽ കേരള മുഖ്യമന്ത്രിയായി എത്തിയ ടൊവിനോയുടെ ജതിൻ രാംദാസ് എമ്പുരാനിലും എത്തുന്നുണ്ട്.

കേരളത്തിന്റെ മുഖ്യമന്ത്രി ജതിൻ രാംദാസിന് സ്വാഗതമെന്ന പേരിലുള്ള ഫ്‌ളക്‌സ് കവാടത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. പി കെ രാംദാസിന്റെ ചരമവാർഷിക സമ്മേളനത്തിന്റെ രംഗങ്ങളാണ് ഇപ്പോൾ തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്നത്.

ലൂസിഫറിലെ താരങ്ങൾക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. നേരത്തെ പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തിൽ, സയിദ് മസൂദായുള്ള പൃഥ്വിയുടെ ചിത്രം പുറത്തുവിട്ടിരുന്നു.

ചിത്രം 2025 മാർച്ചിൽ തിയേറ്ററുകളിൽ എത്താനാണ് സാധ്യത.

Content Highlights: Empuraan L2E Shoot In TVM Tovino as Kerala CM Jathin Ramdas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us