മലയാളത്തിലെന്ന പോലെ തെലുങ്കിലും അടിച്ച് കേറുമോ? പ്രണവിന്റെ ആദ്യതെലുങ്ക് ചിത്രം ഒരുങ്ങുന്നത് വമ്പൻ താരനിരയുമായി

കൃതി ഷെട്ടിയാണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

dot image

ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവർക്ക് ശേഷം തെലുങ്കിൽ തൻ്റെ സ്ഥാനമുറപ്പിക്കാൻ തയ്യാറെടുക്കുകയാണ് നടൻ പ്രണവ് മോഹൻലാൽ. ജനത ഗാരേജ്, ദേവര എന്നീ സിനിമകളൊരുക്കിയ കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കാൻ പ്രണവ് ഒരുങ്ങുകയാണെന്ന വാർത്ത മുൻപ് വന്നിരുന്നു. ചിത്രത്തിലെ മറ്റു അഭിനേതാക്കളെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

'കിൽ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രേക്ഷരുടെ ഇഷ്ടം പിടിച്ചുപറ്റിയ രാഘവ് ജുയൽ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'അജയന്റെ രണ്ടാം മോഷണം', 'ശ്യാം സിംഗാ റോയ്' എന്നീ സിനിമകളിലൂടെ പ്രശസ്തയായ കൃതി ഷെട്ടിയാണ് പ്രണവിന്റെ നായികയായി എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഒരു റൊമാന്റിക് ആക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹരീഷ് കല്യാൺ, നിത്യ മേനൻ, കാവ്യ താപ്പർ, നവീൻ പോളി ഷെട്ടി, കാശ്മീരാ, ചേതൻ കുമാർ തുടങ്ങി നിരവധി തമിഴ് തെലുങ്ക് താരങ്ങളും ഉണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. 'പുഷ്പ', 'പുഷ്പ 2', 'ജനത ഗാരേജ്' തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ജൂനിയർ എൻടിആറിനെ നായകനായ 'ദേവര പാർട്ട് 1' ആണ് കൊരട്ടല ശിവയുടെ പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം 500 കോടി നേടിയിരുന്നു. സെയ്ഫ് അലി ഖാൻ, ജാൻവി കപൂർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ചിത്രം 80 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രണവ് അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു.

Content Highlights: Pranav Mohanlal's debut telugu film to have an ensembled cast from tamil and telugu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us