നടനല്ല, ശാസ്ത്രജ്ഞൻ ആകേണ്ട ആളായിരുന്നു ഷാരൂഖ്, അടുത്ത 1000 വർഷത്തേക്ക് ഇങ്ങനെയൊരു പ്രതിഭ ഉണ്ടാവില്ല!

'വളരെ കൂൾ ആയ വിദ്യാർത്ഥിയായിരുന്നു ഷാരൂഖ്. സ്‌കൂൾ കാലഘട്ടത്തിൽ ഫുട്‌ബോൾ, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളിലും ഷാരൂഖ് തിളങ്ങിയിരുന്നു', രാഹുൽ ദേവ് ഓർമിച്ചത് ഇങ്ങനെ.

dot image

ബോളിവുഡിലെ കിങ് ​ഖാൻ ഷാരൂഖ് ഖാനുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹവുമൊത്തുള്ള സ്കൂൾ കാല ജീവിതത്തെക്കുറിച്ചും മനസ് തുറന്ന് നടൻ രാഹുൽ ദേവ് രം​ഗത്ത്. വളരെ ബ്രില്ലിയൻറ് ആയ വിദ്യാർത്ഥിയായിരുന്നു ഷാരൂഖ് ഖാനെന്നും അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ ഒരു ശാസ്ത്രജ്ഞൻ ആകാമായിരുന്നുമെന്നുമാണ് രാഹുൽ ദേവ് അഭിപ്രായപ്പെട്ടത്. പഠനത്തിലും കായികത്തിലും ഷാരൂഖ് എന്നും മുന്നിലായിരുന്നു. ഷാരൂഖ് ഒരു സൂപ്പർ സ്റ്റാറായി മാറിയതിൽ തനിക്ക് അത്ഭുതമില്ല. അടുത്ത 1000 വർഷത്തേക്ക് ഒരു ഷാരൂഖ് ഖാൻ ഉണ്ടാകില്ലെന്നും രാഹുൽ ദേവ് പറഞ്ഞു. സെയിന്റ് സെൻ്റ് കൊളംബാസ് സ്കൂളിൽ ഷാരൂഖ് ഖാന്റെ സീനിയർ ആയിരുന്നു രാഹുൽ ദേവ്.

'രാജ്യത്ത് ആദ്യമായി കമ്പ്യൂട്ടർ അവതരിപ്പിച്ചത് ഞങ്ങളുടെ സ്കൂളാണ്. അതിനായി ഒരു ആപ്റ്റിട്യൂട് ടെസ്റ്റ് നടത്തിയിരുന്നു. 20 കുട്ടികൾ മാത്രമാണ് ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആ 20 പേരിൽ ഷാരൂഖ് ഖാനും ഉൾപ്പെട്ടിരുന്നു. അദ്ദേഹം എന്നും നാടകവേദിയുടെ ഭാഗമായിരുന്നു. പഠനത്തിലും അദ്ദേഹം മിടുക്കനായിരുന്നു. ഒരു കായിക ഇനത്തിലും അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തുന്നത് ഞാൻ കണ്ടിട്ടില്ല. വളരെ കൂൾ ആയ വിദ്യാർത്ഥിയായിരുന്നു ഷാരൂഖ്. സ്‌കൂൾ കാലഘട്ടത്തിൽ ഫുട്‌ബോൾ, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളിലും ഷാരൂഖ് തിളങ്ങിയിരുന്നു', രാഹുൽ ദേവ് ഓർമിച്ചത് ഇങ്ങനെ.

2001 ൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത 'അശോക' എന്ന ചിത്രത്തിൽ രാഹുൽ ദേവും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 'വേതാളം', 'ആദവൻ' തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ വേഷമിട്ട നടനാണ് രാഹുൽ ദേവ്. 'സാഗർ ഏലിയാസ് ജാക്കി', 'ശൃംഗാരവേലൻ', 'ലൈല ഓ ലൈല', 'രാജാധിരാജ' തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും രാഹുൽ ദേവിനെ സുപരിചിതമാണ്.

Content Highlights: Shahrukh Khan was a brilliant student in School says rahul dev

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us