പൊലീസ് എടുത്ത കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് അല്ലു അർജുൻ

സെക്ഷൻ 144, പോലീസ് ആക്ട് 30 എന്നിവ ചേർത്തായിരുന്നു അല്ലു അർജുനെതിരെ പൊലീസ് കേസെടുത്തത്

dot image

തിരഞ്ഞെടുപ്പ് നിയമലംഘനം ആരോപിച്ച് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടൻ അല്ലു അർജുൻ. 2024 ൽ മേയ് മാസത്തിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കാലത്തായിരുന്നു അല്ലുവിനെതിരെ കേസ് എടുത്തത്.

തന്റെ സുഹൃത്തും നന്ദ്യാലിൽ വൈ എസ് ആർ സി പി സ്ഥാനാർത്ഥിയുമായിരുന്ന ശിൽപ രവി ചന്ദ്ര കിഷോർ റെഡ്ഡിയെ പിന്തുണയ്ക്കുന്നതിനായി അല്ലു അർജുൻ എത്തിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് പൊലീസ് കേസ് എടുത്തത്.

കിഷോർ റെഡ്ഡിയുടെ വീട്ടിലെത്തിയ അല്ലുവിനെ കാണുന്നതിനായി നിരവധി ആളുകൾ തടിച്ചുകൂടിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി സെക്ഷൻ 144, പോലീസ് ആക്ട് 30 എന്നിവ ചേർത്തായിരുന്നു അല്ലു അർജുനെതിരെ പൊലീസ് കേസെടുത്തത്. ഈ വകുപ്പുകൾ പിൻവലിച്ച് കേസ് റദ്ധാക്കണമെന്നാണ് അല്ലുവിന്റെ ആവശ്യം.

അതേസമയം അല്ലുവിന്റെ സന്ദർശനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അല്ലു അർജുന്റെ അമ്മാവനും ജന സേന പാർട്ടി നേതാവുമായിരുന്ന പവൻ കല്ല്യാൺ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെയായിരുന്നു അല്ലു പവൻ കല്ല്യാണിന്റെ എതിർ പാർട്ടിക്കാരനായ ശിൽപ രവി ചന്ദ്ര കിഷോർ റെഡ്ഡിയെ പിന്തുണച്ചുകൊണ്ട് എത്തിയത്.

എന്നാൽ രാഷ്ട്രീയത്തിൽ താൻ നിക്ഷപക്ഷനാണെന്നും പാർട്ടി വ്യത്യാസമില്ലാതെ സുഹൃത്തുക്കളെ പിന്തുണയ്ക്കുന്നതായും അല്ലു അർജുൻ പറഞ്ഞിരുന്നു. രവി ചന്ദ്ര കിഷോർ റെഡ്ഡിയെ സന്ദർശിച്ചത് ഏങ്കെിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാനല്ലെന്നും പകരം തന്റെ സുഹൃത്തിന് വേണ്ടിയുള്ള പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: Allu Arjun approached the High Court and Demand to withdraw the election law violation case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us