ഗാനരം​ഗത്തിലെ 'അമിത ശരീര പ്രദർശനം'; കങ്കുവയിലെ രംഗങ്ങൾക്ക് സെൻസർ ബോർഡ് കത്രിക വെച്ചെന്ന് റിപ്പോർട്ട്

'യോലോ' എന്ന ഗാനത്തിലെ രംഗങ്ങൾ പരിഷ്കരിക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്

dot image

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ കങ്കുവ. റിലീസ് അടുത്ത സാഹചര്യത്തിൽ ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സൂര്യയും ബോളിവുഡ് നടി ദിഷ പഠാനിയും ഭാഗമായ ഗാനത്തിന് നിർണ്ണായകമായ മാറ്റങ്ങൾ വരുത്തുവാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

യോലോ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റിലീസിന് മുന്നോടിയായി ഗാനത്തിലെ രംഗങ്ങൾ പരിഷ്കരിക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതായാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. ഗാനരംഗങ്ങളിൽ അമിത ശരീര പ്രദർശനമുണ്ടെന്നും ആ രംഗങ്ങൾ നീക്കം ചെയ്യുകയോ സി ബി എഫ് സി അംഗങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പരിഷ്കരിക്കുകയോ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.

അതേസമയം ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന് വിവേകയാണ് വരികൾ എഴുതിയിരിക്കുന്നത്. ഇതുവരെ പുറത്തുവന്നിട്ടുള്ള ടീസർ, പ്രോമോ, ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ കാലഘട്ടത്തിലെ ലുക്കിലാണ് സൂര്യ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

രണ്ട്‌ ഭാഗങ്ങളായി ഒരുങ്ങുന്ന 'കങ്കുവ' സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവ ആണ്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശിവയ്‌ക്കൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

Content Highlights: CBFC Asks Makers To Modify Visuals Of Kanguva Song

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us