'ഒൻപത് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസമാണ് അത് സംഭവിച്ചത്'; ജീവിതം മാറ്റിമറിച്ച സിനിമയുടെ ഓർമകളുമായി നയൻസ്

ചിത്രം തനിക്ക് അനുഗ്രഹമായി വന്നുവെന്നും പുതിയ പാഠങ്ങളും അനുഭവങ്ങളും തന്നുവെന്നും നയൻ‌താര പറയുന്നു.

dot image

തെന്നിന്ത്യൻ നായിക നയൻ‌താരയും മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം 'നാനും റൗഡി താൻ' റിലീസ് ചെയ്തിട്ട് ഒമ്പത് വർഷങ്ങൾ തികയുകയാണ്. ഈ വേളയിൽ തന്റെ ജീവിതം മാറ്റിമറിച്ച സിനിമയുടെ ഓർമ പങ്കുവെക്കുകയാണ് നയൻസ്.

ചിത്രം തനിക്ക് അനുഗ്രഹമായി വന്നുവെന്നും പുതിയ പാഠങ്ങളും അനുഭവങ്ങളും തന്നുവെന്നും നടി പറയുന്നു. നാനും റൗഡി താന് നന്ദി പറയുന്നതിനൊപ്പം സിനിമയുടെ ബിടിഎസ് ദൃശ്യങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.

'എന്റെ ജീവിതത്തിൽ അനുഗ്രഹമായെത്തി, ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച സിനിമ, ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസമാണ് നാനും റൗഡി താൻ റിലീസ് ചെയ്തത്. പുതിയ അനുഭവങ്ങൾ, പുതിയ ഓർമകൾ, ഒപ്പം പുതിയ ബന്ധവും നൽകിയതിന് ആ ചിത്രത്തോട് എന്നും കടപ്പെട്ടിരിക്കുന്നു. എനിക്ക് വിക്കിയെ നൽകിയത് ആ ചിത്രമാണ്. നാനും റൗഡി താൻ എനിക്ക് നൽകിയതിന് വിക്കിക്കും നന്ദി,' നയൻ‌താര കുറിച്ചു.

2015 ലായിരുന്നു വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താൻ റിലീസ് ചെയ്തത്. ധനുഷിന്റെ പ്രൊഡക്ഷൻ ഹൗസായ വണ്ടർബാർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയത്. അനിരുദ്ധ് ഒരുക്കിയ സിനിമയിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു വിഘ്‌നേശ് ശിവനും നയൻതാരയും പ്രണയത്തിലാകുന്നത്‌. 2022 ജൂൺ 9-നാണ് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തമ്മിൽ വിവാഹിതരായത്. ഇരുവർക്കും ഉലകം, ഉയിർ എന്നിങ്ങനെ രണ്ട് ഇരട്ട കുട്ടികളുമുണ്ട്.

അതേസമയം ലവ് ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിന്‍റെ നിര്‍മാണത്തിലാണ് നയന്‍താര. റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഗ്നേഷ് ശിവനാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ലിയോ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എസ്എസ് ലളിത് കുമാര്‍ ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാവാണ്. 'ഡിയർ സ്റ്റുഡൻസ്' എന്ന മലയാള ചിത്രവും നയന്‍സിന്‍റേതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Nayanthara shares the memories of Naanum Rowdy Thaan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us