'ടൈഗർ ദീദി' എന്നായിരുന്നു എന്നെ വിളിച്ചത്, ആളുകൾ തിരിച്ചറിയാൻ നന്നായി പ്രയത്നിക്കേണ്ടി വന്നു; കൃതി സാനൺ

സബ്ബിർ ഖാൻ സംവിധാനം ചെയ്ത 'ഹീറോപന്തി' എന്ന ആക്ഷൻ ചിത്രത്തിലൂടെയാണ് കൃതി സാനൺ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

dot image

'ഹീറോപന്തി'യെന്ന ആദ്യ സിനിമക്ക് ശേഷം 'ടൈഗർ ഷ്റോഫിൻ്റെ നായിക' എന്നാണ് ആളുകൾ തന്നെ വിശേഷിപ്പിച്ചിരുന്നതെന്ന് നടി കൃതി സാനൺ. 'ഹീറോപന്തി' ടൈഗർ ഷ്‌റോഫിനെ ലോഞ്ച് ചെയ്യുന്ന സിനിമ ആയിട്ടും ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും രണ്ട് പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന തരത്തിലാണ് അതിനെ കണക്കാക്കിയത്. പക്ഷെ ഇൻഡസ്ട്രിയുടെ ഉള്ളിൽ നിന്നുള്ള ആളല്ലെങ്കിൽ നിങ്ങളുടെ പേരും മുഖവും പ്രേക്ഷകരുടെ മനസ്സിൽ രേഖപ്പെടുത്താൻ കൂടുതൽ സമയമെടുക്കുമെന്നും ഇന്ത്യൻ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിൽ കൃതി സാനൺ പറഞ്ഞു.

'ബോളിവുഡിൽ എൻ്റെ ആദ്യത്തെ ബ്രേക്ക് കിട്ടാൻ ഒരുപാട് വർഷങ്ങൾ വേണ്ടി വന്നില്ല. പക്ഷെ 'ഹീറോപന്തി'ക്ക് ശേഷം 'ടൈഗർ ഷ്റോഫിൻ്റെ നായിക' എന്നാണ് ആളുകൾ എന്നെ വിശേഷിപ്പിച്ചത്. ആ സമയത്ത് 'ബരേലി കി ബർഫി' സംവിധാനം ചെയ്ത അശ്വിനി അയ്യർ തിവാരിയുടെ കുട്ടികൾ എന്നെ 'ടൈഗർ ദീദി' എന്നാണ് വിളിച്ചിരുന്നു. ആളുകൾ എന്നെ തിരിച്ചറിയാനായി ഞാൻ ഇരട്ടി പ്രയത്നിക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയ സന്ദർഭങ്ങളായിരുന്നു അത്. 'ബരേലി കി ബർഫി'യാണ് എന്റെ കരിയറിലെ ടേണിങ് പോയിന്റ്. അതിന് ശേഷമാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്', കൃതി സാനൺ പറഞ്ഞു.

സബ്ബിർ ഖാൻ സംവിധാനം ചെയ്ത 'ഹീറോപന്തി' എന്ന ആക്ഷൻ ചിത്രത്തിലൂടെയാണ് കൃതി സാനൺ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 'ലുക്കാ ചുപ്പി', 'ബരേലി കി ബർഫി', 'മിമി' തുടങ്ങി നിരവധി ചിത്രങ്ങളിൽ കൃതി സാനൺ വേഷമിട്ടു. 'മിമി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കൃതിയെ തേടി എത്തിയിരുന്നു.

Content Highlights: people used to call me tiger didi after heropanti says kriti sanon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us