ബോക്സ് ഓഫീസ് കീഴടക്കാൻ 'സ്ത്രീ 3' യും വരും; മൂന്നാം ഭാഗത്തിന്റെ കഥ തയ്യാറാണെന്ന് ശ്രദ്ധ കപൂർ

അമർ കൗശിക് സംവിധാനം ചെയ്ത 'സ്ത്രീ 2' സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

dot image

ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയചിത്രമാണ് രാജ്‌കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ സ്ത്രീ 2. 600 കോടിയോളമാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഷാരൂഖ് ഖാൻ ചിത്രമായ ജവാന്റെ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനെ സ്ത്രീ 2 മറികടന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകിയിരിക്കുകയാണ് നടി ശ്രദ്ധ കപൂർ.

'സ്ത്രീ 3' ഉറപ്പായും സംഭവിക്കും. ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനായി സംവിധായകൻ അമർ കൗശിക്ക് ഇതിനകം ഒരു കഥ തയ്യാറാക്കിയിട്ടുണ്ടെന്നും ശ്രദ്ധ കപൂർ പറഞ്ഞു. സ്ത്രീ 3-ന് വേണ്ടി ഒരു കഥയുണ്ടെന്ന് അമർ സാർ എന്നോട് പറഞ്ഞപ്പോൾ, അത് ഉറപ്പായും മികച്ചതായിരിക്കുമെന്ന് എനിക്കറിയാം. ചിത്രത്തിന്റെ കഥ എന്താണെന്ന് അറിയാൻ ഞാൻ കാത്തിരിക്കുകയാണെന്നും ശ്രദ്ധ കപൂർ പറഞ്ഞു. എൻഡിടിവി വേൾഡ് സമ്മിറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ശ്രദ്ധ മനസുതുറന്നത്‌.

'ഒരുപാട് പ്രേക്ഷക സ്വീകരണവും സ്നേഹവും ലഭിച്ച ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. സ്ത്രീ 2 ഇത്ര കളക്ഷൻ നേടി, ഈ സിനിമയുടെ കളക്ഷനെ മറികടന്നു എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. ഏതൊരു ഹിന്ദി സിനിമയും വിജയിക്കുന്നത് നമ്മുടെ ഇൻഡസ്‌ട്രിക്ക് നല്ലതാണ്', ശ്രദ്ധ കപൂർ പറഞ്ഞു.

അമർ കൗശിക് സംവിധാനം ചെയ്ത 'സ്ത്രീ 2' സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകൾ. രാജ്കുമാർ റാവുവിനും, ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് 'സ്ത്രീ 2' വിലെ മറ്റു പ്രധാന അഭിനേതാക്കൾ. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസും ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ വരുൺ ധവാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.

Content Highlights: Stree 3 will come soon story is all set says shradha kapoor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us