അയൺമാന് പിന്നാലെ ഇനി സ്പൈഡർമാനും; ക്രിസ്റ്റഫർ നോളൻ ചിത്രത്തിൽ ടോം ഹോളണ്ട് എത്തുന്നു

'ഓപ്പൺഹൈമർ' വിതരണം ചെയ്ത യൂണിവേഴ്സൽ പിക്ചേഴ്സ് ഈ സിനിമയുടെയും ഭാഗമാണ്.

dot image

ലോക സിനിമാ പ്രേമികളെ തന്റെ സംവിധാനം മികവ് കൊണ്ടും കഥ പറച്ചിൽ കൊണ്ടും ഞെട്ടിച്ച സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ഓരോ നോളൻ സിനിമയ്ക്കും വലിയ ആരാധകരാണുള്ളത്. അതിനാൽ അദ്ദേഹത്തിന്റെ ഓരോ സിനിമക്കും കാത്തിരിക്കുന്നവർ ഏറെയാണ്. ഓപ്പൺഹൈമർ എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുകയാണ്.

ഹോളിവുഡ് താരം മാറ്റ് ഡാമൺ ഒരു പ്രധാന വേഷത്തിൽ നോളന്റെ അടുത്ത ചിത്രത്തിൽ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ മാറ്റ് ഡാമണൊപ്പം ടോം ഹോളണ്ടും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ടോം ഹോളണ്ടും നോളനും ആദ്യമായി ഒരുമിക്കുന്ന ചിത്രമാകും ഇത്. ഓപ്പൺഹൈമർ വിതരണം ചെയ്ത യൂണിവേഴ്സൽ പിക്ചേഴ്സ് ഈ സിനിമയുടെയും ഭാഗമാണ്. 2025 ൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 2026 ജൂലൈ 17 ന് റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രത്തിനെ പറ്റി മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഗിസ്‌മോഡോ എന്ന വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 1920 കളിലെ ഒരു വാമ്പയറിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇതിനെ പറ്റി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. സിൻകോപ്പി ബാനറിനായി പ്രൊഡക്ഷൻ പാർട്ണറും ഭാര്യയുമായ എമ്മ തോമസിനൊപ്പം ക്രിസ്റ്റഫര്‍ നോളന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു ഹൊറർ ചിത്രം ചെയ്യാനുള്ള ആഗ്രഹം നോളൻ മുൻപ് പ്രകടിപ്പിച്ചിരുന്നു. ഒരു ഹൊറർ ചിത്രത്തിനായുള്ള ഒരു അസാധാരണമായ ആശയം തനിക്ക് ലഭിക്കുകയാണെങ്കിൽ തീർച്ചയായും അത്തരമൊരു സിനിമ ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടാകുമെന്നും നോളൻ അന്നൊരിക്കൽ അഭിപ്രായപ്പെട്ടിരുന്നു.

നോളന്‍റെ അവസാന ചിത്രമായ ഓപ്പൺഹൈമർ ആഗോളതലത്തില്‍ ചിത്രം വന്‍ വിജയമാണ് നേടിയത്. ലോകമെമ്പാടും 976 മില്യൺ ഡോളർ ആണ് ചിത്രം നേടിയത്. ചിത്രത്തിന്‍റെ സംവിധാനത്തിന് നോളന് ആദ്യമായി മികച്ച സംവിധായകനുള്ള ഓസ്കർ പുരസ്‌കാരം ലഭിച്ചിരുന്നു. സ്‌പൈഡർമാൻ 4, അവഞ്ചേഴ്‌സ്: ധൂംസ്ഡേ തുടങ്ങിയ വലിയ സിനിമകളാണ് ഇനി ടോം ഹോളണ്ടിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.

Content Highlights: Tom holland joins christopher nolans horror film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us