'ആളവന്താനി'ൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ചെന്നത് സംവിധാനം പഠിക്കാനല്ല, കമൽ ഹാസനെ കോപ്പിയടിക്കാൻ: ജയം രവി

എം രാജേഷ് സംവിധാനം ചെയ്യുന്ന 'ബ്രദർ' ആണ് ഇനി പുറത്തിറങ്ങാനുള്ള ജയം രവി ചിത്രം.

dot image

പല അഭിനേതാക്കളെ പോലെ താനും ഒരു കടുത്ത കമൽ ഹാസൻ ആരാധകനാണെന്ന് നടൻ ജയം രവി. ഇൻഡസ്ട്രിയിലേക്ക് പുതിയതായി വരുന്ന അഭിനേതാക്കൾക്കും എക്സ്പീരിയൻസ്ഡ് ആയ അഭിനേതാക്കൾക്കും കമൽ സാർ ഒരു ഇൻസ്പിരേഷൻ ആണ്. മണി സാർ ചിത്രമായ തഗ് ലൈഫിൽ കമൽ സാറിനൊപ്പം അഭിനയിക്കാനുള്ള അവസരം ചില കാരണങ്ങൾ കൊണ്ട് നഷ്ടമായത് വിഷമമായെന്നും 'ബ്രദർ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ജയം രവി പറഞ്ഞു.

'ആളവന്താനിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പോകുമ്പോൾ ശരിക്കും സംവിധാനം പഠിക്കാനല്ല പോയത് കമൽ സാർ എന്താണ് ചെയ്യുന്നതെന്ന് കണ്ടിട്ട് അത് കോപ്പി അടിക്കണമെന്ന ഉദ്ദേശമായിരുന്നു. പക്ഷെ നമുക്ക് അദ്ദേഹത്തിൽ നിന്ന് പ്രചോദനമെടുക്കാം എന്നല്ലാതെ കോപ്പിയടിക്കാൻ ആർക്കും സാധിക്കില്ല. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹം സിനിമയിൽ കൊണ്ടുവന്ന പല കാര്യങ്ങളും ഇന്ന് ഇവിടെ എല്ലാവരും ഉപയോഗിക്കുന്നു', ജയം രവി പറഞ്ഞു.

എം രാജേഷ് സംവിധാനം ചെയ്യുന്ന 'ബ്രദർ' ആണ് ഇനി പുറത്തിറങ്ങാനുള്ള ജയം രവി ചിത്രം. ദീപാവലി റിലീസായി ഒക്ടോബർ 31 ന് ചിത്രം റിലീസ് ചെയ്യും. വിടിവി ഗണേഷ്, പ്രിയങ്ക മോഹൻ, ഭൂമിക ചൗള, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതിന് പുറമെ 'ജീനി', 'കാതലിക്ക നേരമില്ലെ', 'ജെആർ34' തുടങ്ങിയ പ്രോജക്റ്റുകളാണ് ജയം രവിയുടെതായി ഒരുങ്ങുന്നത്. ജയം രവിയുടെ സഹോദരനും സംവിധായകനുമായ മോഹൻരാജ സംവിധാനം ചെയ്യുന്ന തനി ഒരുവൻ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Content Highlights: I am a big fan of kamal haasan says jayam ravi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us