2024 ൽ റിലീസ് ചെയ്ത തമിഴ് സിനിമകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ലബ്ബർ പന്ത്. തമിഴരശൻ പച്ചമുത്തു രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഒരു സ്‌പോർട്‌സ് കോമഡി ഡ്രാമയായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിട്ടും വമ്പൻ റിലീസുകൾ എത്തിയതോടെ ചിത്രം പല തിയേറ്ററുകളിൽ നിന്നും പിൻവലിക്കപ്പെട്ടിരുന്നു.
തിയേറ്ററുകളിൽ കാണാൻ സാധിക്കാതിരുന്ന പ്രേക്ഷകർക്കായി ലബ്ബർ പന്ത് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 31 ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ചിത്രം സ്‌ട്രീമിംഗ് ആരംഭിക്കും. ലബ്ബര്‍ പന്ത് ഇന്ത്യക്ക് പുറത്ത് സിംപ്ലി സൗത്തിലൂടെ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
റിലീസ് ചെയ്ത ആദ്യ ദിനം തിയേറ്ററുകളിൽ നിന്ന് എഴുപത്തിയഞ്ച് ലക്ഷം മാത്രമായിരുന്നു ചിത്രം നേടിയത്. എന്നാൽ മൗത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിവസം 1.5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരുന്നത്. മലയാള ചിത്രമായ അയ്യപ്പനും കോശിയിലും നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയതെന്ന് സംവിധായകൻ തമിഴരശൻ പച്ചമുത്തു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് കളിക്കാരായ രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ലബ്ബര്‍ പന്ത് കഥ പറയുന്നത്.
അട്ടക്കത്തി ദിനേശ്, ദേവദർശിനി ചേതൻ, പ്രദീപ് ദുരൈരാജ്, ജെൻസൻ ദിവാകർ, ഹരീഷ് കല്യാൺ, സഞ്ജന, ഗീത കൈലാസം, ബാല ശരവണൻ, സ്വാസിക വിജയ്, കാളി വെങ്കട്ട്, തമിഴ്മണി ഡി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ്.ലക്ഷ്മൺ കുമാറാണ് ചിത്രത്തിന്റെ നിർമാണം. ദിനേശ് പുരുഷോത്തമനാണ് കാമറ. ജി മദനൻ ആണ് ചിത്രത്തിന്റെ എഡിറ്റിങ്.
Content Highlights: lubber pandhu ott release date announced