മൂലയ്ക്കിരുന്ന് ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന സുഷിന്‍,ചോദിച്ചപ്പോള്‍ 'പെട്ടുപോയി' എന്ന് മറുപടി;മധുവന്തി

"ചെറിയ സ്‌റ്റെപ്‌സ് ആയിരിക്കുമെന്ന് പറഞ്ഞെങ്കിലും റംസാനാണ് കൊറിയോഗ്രഫര്‍ എന്ന് കേട്ടപ്പോള്‍ അത്ര ചെറുതാകില്ലെന്ന് തോന്നി"

dot image

തിയേറ്ററുകളില്‍ കോടികള്‍ വാരിക്കൂട്ടിയ രോമാഞ്ചം എന്ന ചിത്രത്തിലെ പാട്ടുകളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ചിത്രത്തിന്റെ പ്രൊമോ സോങ്ങായി ഒരുക്കിയ 'ആദരാഞ്ജലി' സമീപകാലത്ത് ഏറ്റവും വൈറലായ സിനിമാപ്പാട്ടുകളിലൊന്നാണ്. സുഷിന്‍ ശ്യാം സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് സുഷിനും മധുവന്തിയും ചേര്‍ന്നായിരുന്നു.

പാട്ടിന്റെ വീഡിയോയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. സുഷിനും മധുവന്തിയും ആടിപ്പാടി അഭിനയിച്ചു തിമര്‍ത്ത വീഡിയോയിലെ സ്റ്റെപ്പുകള്‍ക്ക് ഇന്നും ആരാധകരേറെയാണ്. ഈ വീഡിയോ ഒരുക്കിയ സമയത്തെ രസകരമായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മധുവന്തി. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Aadharanjali song poster

'ആദരാഞ്ജലി പാട്ടിന്റെ വീഡിയോയില്‍ അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍ ആദ്യം ചമ്മലായിരുന്നു. പക്ഷെ, രോമാഞ്ചത്തിന്റെ ക്രൂവിലുള്ളവരെ നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് വലിയ അപരിചിതത്വമോ ബുദ്ധിമുട്ടോ ഇല്ലായിരുന്നു. എന്നാലും സ്‌റ്റെപ്‌സ് വെക്കണം എന്ന് പറഞ്ഞപ്പോള്‍ ഒന്ന് ഞെട്ടിപ്പോയി.

ചെറിയ സ്‌റ്റെപ്‌സ് ആയിരിക്കുമെന്ന് പറഞ്ഞെങ്കിലും റംസാനാണ് കൊറിയോഗ്രഫര്‍ എന്ന് കേട്ടപ്പോള്‍ അത്ര ചെറുതാകില്ലെന്ന് തോന്നി. പ്രാക്ടീസ് സെഷന് ചെന്നപ്പോള്‍ ടെന്‍ഷനിലായിരുന്നു. പക്ഷെ അവര്‍ വിരല്‍ വരെ എങ്ങനെ വെക്കണമെന്ന് പറഞ്ഞുതന്നു. ഞാന്‍ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് അതാ അപ്പുറത്ത് മൂലയില്‍ ഒരു കൂട്ടം ആള്‍ക്കാര്‍. സൂക്ഷിച്ച് നോക്കിയപ്പോള്‍ സുഷിന്‍ പ്രാക്ടീസ് ചെയ്യുന്നത് കണ്ടു. 'ഒന്നുമില്ല, പെട്ടുപോയി. ഒന്നും ചെയ്യാന്‍ പറ്റില്ല,' എന്ന് സുഷിന്‍ പറഞ്ഞു,'

മധുവന്തി പറയുന്നു.

ഈ പ്രൊമോ ഷൂട്ട് ഏറെ പുതുമകളുള്ള ഒരു അനുഭവമായിരുന്നെന്നും മധുവന്തി കൂട്ടിച്ചേര്‍ത്തു. റെക്കോഡിങ് സെഷനുകളോ മറ്റേതെങ്കിലും ലൊക്കേഷനില്‍ പാടുന്നതോ ആണ് സാധാരണയായി പാട്ടിന്റെ വീഡിയോയി വരാറുള്ളതെന്നും ആദരാഞ്ജലി അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നെന്നും മധുവന്തി പറഞ്ഞു.

Content Highlights : Singer Madhuvanthi shares funny experience with Sushin Shyam while shooting for Aadharanjali video song

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us