'ആ തുപ്പാക്കി ശിവകാർത്തികേയന്റെ കൈയിൽ ഭദ്രം'; ഞെട്ടിച്ച് അമരൻ ട്രെയിലർ

ശിവകാർത്തികേയൻ ഞെട്ടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്

dot image

തമിഴ് സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രം 'അമര'ന്റെ ട്രെയിലർ പുറത്തുവിട്ടു. സരിഗമ തമിഴിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ശിവകാർത്തികേയന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും സിനിമയിലേത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയിലർ.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'അമരൻ'. കശ്മീരിലെ ഒരു ഗ്രാമത്തിൽ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികനാണ് മേജര്‍ മുകുന്ദ് വരദരാജന്‍. അദ്ദേഹവും മകളും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോ കാണിച്ചുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. പിന്നാലെ ശിവകാർത്തികേയന്റെ കഥാപാത്രത്തിലേക്ക് കടക്കുന്നു. പിന്നീട് ആക്ഷൻ രംഗങ്ങളിലൂടെയും വൈകാരിക നിമിഷങ്ങളിലൂടെയും ട്രെയിലർ കടന്നുപോകുന്നുണ്ട്.

ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് തന്നെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡായി കഴിഞ്ഞു. ശിവകാർത്തികേയൻ ഞെട്ടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഗോട്ട് സിനിമയിലെ കാമിയോയെ ഉദ്ധരിച്ച് കൊണ്ട് 'ആ തുപ്പാക്കി ശിവകാർത്തികേയന്റെ കൈയിൽ ഭദ്രം' എന്ന് പ്രേക്ഷകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഗോട്ടിന്റെ അവസാന രംഗങ്ങളിൽ ശിവകാർത്തികേയൻ ഒരു കാമിയോ റോളിൽ എത്തിയിരുന്നു. വില്ലന്റെ അടുത്തേക്ക് പോകുന്ന വിജയ് ശിവകാർത്തികേയന്റെ കൈകളിൽ ഒരു തുപ്പാക്കി കൊടുക്കുന്ന രംഗമുണ്ട്. ഇത് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്ന വിജയ്, തമിഴ് സിനിമയെ ശിവകാർത്തികേയന്റെ കൈകളിൽ ഏൽപ്പിച്ചു എന്നതിന്റെ റഫറൻസാണെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു.

അതേസമയം ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് അമരൻ തിയേറ്ററുകളിലെത്തുക. 'രംഗൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് ഇത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം.

Content Highlights: Sivakarthikeyan movie Amaran Trailer released

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us