റോക്കി ഭായിക്ക് വിശ്രമിക്കാം, വരുന്നത് അതിലും കൂടിയ ഐറ്റം; 'ടോക്സിക്' ഒരു മെഗാ മാസ് എൻ്റർടെയ്നറെന്ന് യഷ്

വളരെ വ്യത്യസ്തമായ ലോകങ്ങളാണ് ഗീതു തന്റെ മുൻപത്തെ രണ്ട് സിനിമകളിലും ചെയ്തത്, എന്നാൽ 'ടോക്സിക്' അതിൽ നിന്നെല്ലാം മാറിയുള്ള സിനിമയാണ്

dot image

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ഇപ്പോൾ യഷ് തന്നെ മനസുതുറന്നിരിക്കുകയാണ്. ഒരു മെഗാ മാസ് എൻ്റർടെയ്നിംഗ് സിനിമയായിരിക്കും 'ടോക്സിക്'. പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കാനും മാസ് സിനിമകളുടെ പൾസും ഗീതു മോഹൻദാസിന് നന്നായി അറിയാമെന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ യഷ് പറഞ്ഞു.

'ഗീതു മോഹൻദാസിന്റെ മുൻ സിനിമകൾ ചിലപ്പോൾ വ്യത്യസ്തമായിരിക്കാം. പക്ഷെ അവർക്ക് മാസ് സിനിമകളുടെ പൾസ് അറിയാം. താൻ എന്നും പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരുപാട് പേർ എന്നോട് ഗീതുവിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. ഒരു മെഗാ മാസ് എന്റർടെയ്നിംഗ് സിനിമയുമായിട്ടാണ് ഇത്തവണ ഗീതു എത്തുന്നത്', യഷ് പറഞ്ഞു.

ഗീതു മുന്‍പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍ അടുത്തകാലം വരെ താൻ കണ്ടിരുന്നില്ലെന്നും യഷ് പറഞ്ഞു. കൃത്യമായ കാഴ്ചപ്പാടും പാഷനുമായി എത്തിയ വ്യക്തിയായിരുന്നു അവർ. ഗീതു ഈ പ്രോജക്റ്റിനുവേണ്ടി ഏറെ സമയം മുടക്കിയിരുന്നതും എന്നില്‍ ബഹുമാനമുണ്ടാക്കി. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും ഗീതുവിന് കൃത്യമായ ധാരണയുണ്ടായിരുന്നെന്നും യഷ് മനസുതുറന്നു.

'വളരെ വ്യത്യസ്തമായ ലോകങ്ങളാണ് ഗീതു തന്റെ മുൻപത്തെ രണ്ടു സിനിമകളിലും ചെയ്തത്. എന്നാൽ ഇത് അതിൽ നിന്നെല്ലാം മാറിയുള്ള സിനിമയാണ്. ഒരു കഥ പറയാനുണ്ടെങ്കില്‍ അത് ഗംഭീരമായി പറയുക എന്നതേയുള്ളൂ. ആ കഥ എല്ലാ പ്രേക്ഷകര്‍ക്കും ആകര്‍ഷകമായി തോന്നുമ്പോഴാണ് അതൊരു വാണിജ്യ വിജയം ആകുന്നത്', യഷ് കൂട്ടിച്ചേർത്തു.

ടോക്സിക് ഉപേക്ഷിച്ചെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. എന്നാൽ അത് തെറ്റായ വാർത്തയാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ നടക്കുകയാണെന്നും പിന്നീട് വാർത്തകൾ വന്നു. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.

Content Highlights: toxic is a mega mass entertainer says yash

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us