രത്നവേലു, പാട്രിക്ക്…കോളിവുഡിനെ ഫഹദ് വീണ്ടും ഞെട്ടിക്കുമോ? 'മാരീശന്റെ' അടുത്ത ഷെഡ്യൂൾ തുടങ്ങി

മാമന്നന് പിന്നാലെ ഫഹദ് ഫാസില്‍ - വടിവേലു ടീം വീണ്ടും ഒന്നിക്കുന്നു എന്ന നിലയിൽ ശ്രദ്ധ നേടുന്ന ചിത്രമാണ് മാരീശൻ

dot image

ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രം മാരീശന്റെ പുതിയ ഷെഡ്യൂളിന് തുടക്കമായി. ചെന്നൈയിൽ വെച്ചാണ് ഈ ഷെഡ്യൂൾ നടക്കുന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന് പിന്നാലെ ഫഹദ് ഫാസില്‍ - വടിവേലു ടീം വീണ്ടും ഒന്നിക്കുന്നു എന്ന നിലയിൽ ശ്രദ്ധ നേടുന്ന ചിത്രമാണ് മാരീശൻ.

സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീശൻ റോഡ്-കോമഡി വിഭാഗത്തിൽ കഥ പറയുന്ന സിനിമയായിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ അടുത്ത് പുറത്തിറങ്ങിയ പോസ്റ്ററിൽ 'വേട്ടയും വേട്ടക്കാരനും' എന്നായിരുന്നു ടാ​ഗ് ലൈൻ കൊടുത്തിരുന്നത്. ഈ ടാഗ് ലൈന് പിന്നാലെ ത്രില്ലർ സ്വഭാവവും സിനിമയ്ക്കുണ്ടാകുമോ എന്ന സംശയം ആരാധകർ ഉന്നയിക്കുന്നുണ്ട്.

സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 98-ാമത് സിനിമയാണ് മാരീശന്‍. യുവൻ ശങ്കർ രാജയാണ് മാരീശന് സംഗീതം ഒരുക്കുന്നത്. കലൈശെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.

നിലവിൽ വേട്ടയ്യനാണ് ഫഹദിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. രജനികാന്തും അമിതാഭ് ബച്ചനും ഉൾപ്പടെ വലിയ താരനിരയുള്ള സിനിമയിൽ ഏറെ കൈയ്യടി നേടിയ കഥാപാത്രമാണ് ഫഹദ് ഫാസിലിന്റെ പാട്രിക്. സീരിയസ് ആയി പോകുന്ന ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രം ചിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

വേലൈക്കാരൻ എന്ന ശിവകാർത്തികേയൻ ചിത്രത്തിൽ വില്ലനായിട്ടാണ് ഫഹദ് തമിഴിലേക്ക് അരങ്ങേറിയത്. തുടർന്ന് സൂപ്പർ ഡീലക്സ്, വിക്രം, മാമന്നൻ തുടങ്ങിയ ചിത്രങ്ങളിൽ ഫഹദ് അഭിനയിച്ചു. മാമന്നനിലെ രത്നവേലു എന്ന വില്ലൻ കഥാപാത്രത്തിന് വലിയ സ്വീകാര്യതയിരുന്നു തമിഴ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

Content Highlights: Fahadh Faasil and Vadivelu movie Maareesan next schedule starts today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us