ന്യൂഡൽഹി: 55-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുട പട്ടിക പ്രഖ്യാപിച്ചു. 25 ഫീച്ചർ സിനിമകളുടെയും 20 നോൺ-ഫീച്ചർ സിനിമകളുടെയും പട്ടികയാണ് പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലെ 384 ഫീച്ചർ ചലച്ചിത്രങ്ങളുടെ പട്ടികയിൽ നിന്നും തിരഞ്ഞെടുത്ത സിനിമകളാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുക.
മലയാളത്തിൽ നിന്നും നാല് സിനിമകൾ ഇന്ത്യൻ പനോരമയിൽ ഇടം നേടിയിട്ടുണ്ട്. പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ആടുജീവിതം, മമ്മൂട്ടി ചിത്രം ഭ്രമയുഗം, ആസിഫ് അലി നായകനായ ലെവൽ ക്രോസ്, ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് പട്ടികയിൽ ഇടം നേടിയ മലയാളം സിനിമകൾ.
രൺദീപ് ഹൂഡ സംവിധാനം ചെയ്ത 'സ്വതന്ത്ര വീർ സവർക്കർ' ആണ് ഉദ്ഘാടന ചിത്രം. ഇതിന് പുറമെ മഹാവതാർ നരസിംഹ, ആർട്ടിക്കിൾ 370, 12ത് ഫെയിൽ, ശ്രീകാന്ത് എന്നീ ബോളിവുഡ് ചിത്രങ്ങളും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. തമിഴ് ചിത്രം 'ജിഗർതണ്ട ഡബിൾ എക്‌സ്', 'ചിന്ന കഥ കാടു', 'കൽക്കി 2898 എഡി' എന്നീ തെലുങ്ക് സിനിമകളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Content highlights: Four Malayalam Movies selected in Indian Panorama section at International Film Festival of India in Goa