'ഒരു കൽ ഒരു കണ്ണാടി', 'ബോസ് എങ്കിറ ഭാസ്കരൻ' തുടങ്ങി തമിഴിലെ എക്കാലത്തെയും മികച്ച ഹിറ്റ് കോമഡി ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് എം രാജേഷ്. ഒരിടവേളക്ക് ശേഷം എം രാജേഷിന്റേതായി തിയേറ്ററിലെത്തുന്ന ചിത്രമാണ് 'ബ്രദർ'. ജയം രവി നായകനാകുന്ന ചിത്രം ഒരു ഫാമിലി കോമഡി എൻ്റർടെയ്നർ ആയി ആണ് ഒരുങ്ങുന്നത്. ദീപാവലി റിലീസായി ഒക്ടോബർ 31ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം എത്തും.
സീൻ മീഡിയ എൻ്റർടെയ്ൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമിച്ച ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗുരുജ്യോതി ഫിലിംസ്, സാൻഹ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്. കെ.എസ് സെന്തിൽ കുമാർ, വി.ഗുരു രമേഷ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. പ്രിയങ്ക മോഹൻ നായികയായി എത്തുന്ന സിനിമയിൽ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, ഭൂമിക ചൗള, യോഗി ബാബു, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴിലെ ഹിറ്റ് സംഗീത സംവിധായകൻ ഹാരിസ് ജയരാജാണ് ബ്രദറിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് വേകാനന്ദ് സന്തോഷ് ആണ്. എഡിറ്റർ: ആശിഷ് ജോസഫ്, ആർട്ട്: ആർ.കിഷോർ, കൊറിയോഗ്രാഫി: സാൻഡി, സതീഷ്കൃഷ്ണൻ, മേക്കപ്പ്: പ്രകാശ്, കോസ്റ്റ്യുംസ്: പ്രവീൺ രാജ, പല്ലവി സിംഗ്, സ്റ്റിൽസ്: മുരുഗദോസ്, ഡിസൈൻ: ഡിസൈൻ പോയിൻ്റ്, പി.ആർ.ഓ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Content Highlights: Jayam Ravi's new film brother to release on october 31st