തമിഴകം മാത്രമല്ല, തെന്നിന്ത്യ മുഴുവൻ ശിവകാർത്തികേയൻ ചിത്രം അമരനായി കാത്തിരിക്കുകയാണ്. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ശിവകാർത്തികേയന്റെ കിടിലൻ പ്രകടനത്തിന്‍റെ പേരിൽ ഏവരും ട്രെയിലറിനെ ആഘോഷിക്കുമ്പോൾ മലയാളികൾക്കിടയിൽ ആ ആഘോഷത്തിന് മറ്റൊരു കാരണം കൂടിയുണ്ട്.
രണ്ട് മിനിറ്റ് 21 സെക്കന്റുകളുള്ള ട്രെയിലറിലെ മമ്മൂട്ടി റഫറൻസാണ് ആരാധകർ ആഘോഷിക്കുന്നത്. ട്രെയിലറിലെ ഒരു രംഗത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്ന റെബേക്ക എന്ന കഥാപാത്രത്തെ ശിവകാർത്തികേയൻ 'ഒയ് മമ്മൂട്ടി' എന്ന് വിളിക്കുന്നുണ്ട്. സായി പല്ലവി തന്റെ പേര് 'ഇന്ദു റെബേക്ക വർഗീസ്' എന്നാണ് എന്ന് പറയുമ്പോൾ 'എനിക്ക് മമ്മൂട്ടിയെ ഇഷ്ടമാണ്' എന്നാണ് നടന്റെ കഥാപാത്രത്തിന്റെ മറുപടി.
ഒരു തമിഴ് ചിത്രത്തിന്റെ ട്രെയിലറിൽ മമ്മൂട്ടിയുടെ റഫറൻസ് വന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ രംഗങ്ങൾ മമ്മൂട്ടി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഒപ്പം 'എല്ലാവർക്കും മമ്മൂട്ടിയെ ഇഷ്ട്ടമാണ്', 'ഫേസ് ഓഫ് ഇന്ത്യൻ സിനിമ ഫോർ എ റീസൺ' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
#AmaranTrailer Mammookka Reference
— AR Entertainment (@ARMedia28524249) October 23, 2024
എല്ലാവർക്കും മമ്മൂട്ടിയെ ഇഷ്ട്ടമാണ് 😍
#Amaran #AmaranOctober31@mammukka | #Mammootty 𓃵 pic.twitter.com/7EQdcEBKJM
എനിക്ക് മമ്മൂട്ടിയെ ഇഷ്ട്ടമാണ് !
— 🄶🄺 (@FrinilF) October 23, 2024
❤️😄#AmaranTrailer #Mammootty reference ! 🥰#Sivakarthikeyan https://t.co/sGvhB6TmGi pic.twitter.com/OQ0qGL0frb
അതേസമയം അമരന്റെ ട്രെയിലർ ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു. ശിവകാർത്തികേയൻ ഞെട്ടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആക്ഷൻ രംഗങ്ങളിലും വൈകാരിക നിമിഷങ്ങളിലും ഒരുപോലെ മികച്ച പ്രകടനം ശിവകാർത്തികേയൻ കാഴ്ചവെക്കുന്നുണ്ട്.
ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് അമരൻ തിയേറ്ററുകളിലെത്തുക. 'രംഗൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് ഇത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം.
Content Highlights: Mammootty reference in Amaran movie trailer celebrated in social media