90's വൈബ് അടിപൊളിയാ…ആസ്വദിക്കണം എന്നുണ്ടോ ? 'പല്ലൊട്ടി 90സ് കിഡ്‌സ്' നാളെ തിയേറ്ററുകളിൽ

മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിൽ മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്

dot image

സൗഹൃദത്തിന്റെ കഥ പറയുന്ന 'പല്ലൊട്ടി 90സ് കിഡ്‌സ്' നാളെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച ചിത്രം നവാഗതനായ ജിതിൻ രാജാണ് സംവിധാനം ചെയ്തത്.

മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിൽ മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ, ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ, അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

സംവിധായകന്റെ തന്നെ കഥയ്ക്ക് ദീപക് വാസൻ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. കാമറ ഷാരോൺ ശ്രീനിവാസ്. എഡിറ്റിങ് രോഹിത് വാരിയത്, സംഗീതം മണികണ്ഠൻ അയ്യപ്പ എന്നിവരാണ്, സുഹൈൽ കോയയുടെതാണ് ചിത്രത്തിലെ വരികൾ.

പ്രൊജക്ട് ഡിസൈൻ ബാദുഷ. ആർട്ട് ഡയയറക്ടർ ബംഗ്ലാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം. ക്രിയേറ്റീവ് പരസ്യ കല കിഷോർ ബാബു.

Content Highlights: Pallotti 90s Kids' in theaters tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us