'മാസ് ചിത്രമല്ല, അതിനാൽ പണം അധികം വേണ്ട'; രാജാസാബിനായി പ്രതിഫലം കുറച്ച് പ്രഭാസ്

ചിത്രത്തിന്റെ ബജറ്റ് 400 കോടി രൂപയാണ് എന്നും വാർത്തകളുണ്ട്

dot image

'കൽക്കി 2898 എ ഡി' എന്ന സിനിമയുടെ വിജയത്തിന് ശേഷം തെലുങ്ക് നടൻ പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ദി രാജാസാബ്'. ഹൊറർ കോമഡി ജോണറിൽ കഥ പറയുന്ന സിനിമയ്ക്കായി പ്രഭാസ് പ്രതിഫലം കുറച്ചതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. സിനിമയ്ക്കായി നടൻ 100 കോടി രൂപയാണ് വാങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഏതാനും സിനിമകളായി 150 കോടിയോളം രൂപയാണ് നടൻ പ്രതിഫലമായി വാങ്ങാറുള്ളത്. എന്നാൽ കഴിഞ്ഞ സിനിമകൾ പോലെ ഒരു മാസ് സിനിമയല്ല രാജാസാബ് എന്നതിനാലാണ് നടൻ പ്രതിഫലം കുറക്കുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ ബജറ്റ് 400 കോടി രൂപയാണ് എന്നും വാർത്തകളുണ്ട്.

അതേസമയം പ്രഭാസിന്റെ പിറന്നാളിനോട് അനുബന്ധിച്ച് റിലീസ് ചെയ്ത സിനിമയുടെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ആദ്യ പോസ്റ്ററുകളിൽ കളർഫുൾ, റൊമാന്റിക് ലുക്കുകളിലാണ് പ്രഭാസിനെ കണ്ടതെങ്കിൽ ഇക്കുറി ഹൊറർ എലമെന്റുകൾക്ക് പ്രാധാന്യം നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി കെ വിശ്വ പ്രസാദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതം. കാർത്തിക് പളനിയാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. 2025 ഏപ്രില്‍ 10 നാണ് സിനിമ ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുക. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Content Highlights: Prabhas cut down remunaration for The Raaja Saab

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us