മലയാളത്തിന്റെ മാസ് സംവിധായകൻ; ഓർമ്മകളിൽ ഐവി ശശി

34 വർഷത്തെ കരിയറിൽ ഐ വി ശശി എന്ന സംവിധായകൻ ഒരുക്കിയത് ഒന്നും രണ്ടുമല്ല 170 ൽ അധികം സിനിമകളാണ്

dot image

ശശിയേട്ടൻ ഭരണയിലാ… ഈ ഡയലോഗ് കേട്ട് ചിരിക്കാത്ത മലയാളികൾ ഉണ്ടാകില്ല. എന്നാൽ ഭരണി സ്റ്റുഡിയോയിലും അല്ലാതെയുമായി തന്റെ 34 വർഷത്തെ കരിയറിൽ ഐ വി ശശി എന്ന സംവിധായകൻ ഒരുക്കിയത് ഒന്നും രണ്ടുമല്ല 170 ൽ അധികം സിനിമകളാണ്. അതിൽ ഒട്ടുമുക്കാലും മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ചവയും. ഐവി ശശിയുടെ കരിയറിലെ ചില മികച്ച സിനിമകൾ നോക്കാം.

അവളുടെ രാവുകൾ

ആലപ്പി അഷറഫിന്റെ രചനയിൽ ഐവി ശശി സംവിധാനം ചെയ്ത സിനിമയാണ് അവളുടെ രാവുകൾ. 1978 മാര്‍ച്ചില്‍ റിലീസ് ചെയ്ത സിനിമ അക്കാലത്തെ ഏറ്റവും ബോൾഡ് അറ്റംപ്റ്റുകളിൽ ഒന്നായിരുന്നു. രാജിയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സീമയായിരുന്നു.

avalude raavukal poster

അങ്ങാടി

'We are not Beggars' എന്ന ഒറ്റ ഡയലോഗ് മതി അങ്ങാടി സിനിമ മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന് മനസിലാക്കാൻ. ജയൻ എന്ന സൂപ്പർസ്റ്റാറിന് ജന്മം കൊടുത്ത അങ്ങാടി 1980 ലാണ് പുറത്തിറങ്ങിയത്. അക്കാലത്തെ രാഷ്ട്രീയ-സാമൂഹിക അവസ്ഥകളെ വരച്ചുകാട്ടിയ ചിത്രമായ അങ്ങാടി ഇന്നും ഒരു എവർക്ലാസ്സിക്കായി നിലനിൽക്കുന്നു.

Angaadi poster

ആരൂഢം

1983-ൽ പുറത്തിറങ്ങിയ ആരൂഢം എന്ന സിനിമയിൽ നെടുമുടി വേണു, ലക്ഷ്മി, സീമ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. മികച്ച സാമൂഹിക ഉദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് പുരസ്‌കാരം നേടിയ ചിത്രമാണ് ആരൂഢം.

Aaroodam Poster

ആവനാഴി

മലയാള സിനിമയിലെ പൊലീസ് കഥാപാത്രങ്ങൾക്ക് ഒരു പുതിയ മുഖം നൽകിയ ചിത്രമായിരുന്നു ഐ വി ശശിയുടെ ആവനാഴി. ആരെയും കൂസാത്ത തന്റേടിയായ ഇൻസ്‌പെക്ടർ ബൽറാം എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. പിന്നീട് ഈ സിനിമയ്ക്ക് ഇൻസ്‌പെക്ടർ ബൽറാം, ബൽറാം വേഴ്‌സസ് താരാദാസ് എന്നീ പേരുകളിൽ രണ്ട് സീക്വലുകളും പിറന്നു.

Aavanazhi Poster

ദേവാസുരം

ദേവന്‍റെ പുണ്യവും അസുരന്‍റെ വീര്യവും നിറഞ്ഞ മംഗലശ്ശേരി നീലകണ്ഠൻ...മോഹൻലാൽ അവിസ്മരണീയമാക്കിയ ഈ കഥാപാത്രത്തെ മലയാളിക്ക് മറക്കാനാകുമോ? 1993ൽ പുറത്തിറങ്ങിയ ഐ വി ശശി ചിത്രമായിരുന്നു ദേവാസുരം. മോഹൻലാലിന് പുറമെ രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, നെടുമുടി വേണു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൗരുഷം നിറഞ്ഞ മലയാളത്തിലെ സൂപ്പർതാര നായക കഥാപാത്രങ്ങളിൽ മുൻപന്തിയിലാണ് മംഗലശ്ശേരി നീലകണ്ഠൻ.

devasuram movie poster

Content Highlights : Remembering IV Sasi and his iconic movies on his Death Anniversary

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us