സിറ്റാഡലിനായി അവഞ്ചേഴ്‌സ് സംവിധായകർ കണ്ടത് ഞങ്ങളുടെ ആ സിനിമകൾ; രാജ് ആൻഡ് ഡികെ

നവംബർ ഏഴിന് ആമസോൺ പ്രൈമിലൂടെ ആണ് സിറ്റാഡൽ ഹണി ബണ്ണി സ്ട്രീം ചെയ്യുന്നത്.

dot image

വരുൺ ധവാൻ, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ് ആൻഡ് ഡികെ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ സീരീസ് ആണ് 'സിറ്റാഡൽ ഹണി ബണ്ണി'. 'അവഞ്ചേഴ്‌സ്', 'ക്യാപ്റ്റൻ അമേരിക്ക' തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത റൂസോ ബ്രദേർഴ്സ് ആണ് 'സിറ്റാഡൽ ഹണി ബണ്ണി' നിർമിക്കുന്നത്. സിറ്റാഡലിന് മുൻപ് തങ്ങളുടെ വർക്കുകളായ 'സ്ത്രീ'യും ഫാമിലി മാനും റൂസോ ബ്രദേർഴ്സ് കണ്ടിട്ടുണ്ടായിരുന്നെന്ന് രാജ് ആൻഡ് ഡികെ പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസ്സിനോട് സംസാരിക്കവെയാണ് രാജ് ആൻഡ് ഡികെ ഇക്കാര്യം മനസുതുറന്നത്‌.

'ഞങ്ങളുടെ വർക്കുകളുടെ സാമ്പിൾ അവർ കണ്ടിട്ടുണ്ടായിരുന്നു. പ്രൈം വീഡിയോ ഞങ്ങളുടെ ഷോ ആയ ദി ഫാമിലി മാനിന്റെ എഡിറ്റ് അവർക്ക് അയച്ചു കൊടുത്തിരുന്നു. ഒപ്പം ഞങ്ങളുടെ സിനിമയായ സ്ത്രീയും അവർ കണ്ടിട്ടുണ്ടായിരുന്നു. ഞങ്ങളുടെ സ്റ്റൈലും രീതിയും അതുപോലെ നിലനിർത്താൻ അവർ പറഞ്ഞിരുന്നു എന്നാൽ അവരുടെ യൂണിവേഴ്സിലേക്ക് നമ്മൾ അഡാപ്റ്റ് ചെയ്യുകയും വേണമായിരുന്നു,' രാജ് ആൻഡ് ഡികെ പറഞ്ഞു.

ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നീ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരീസാണ് സിറ്റാഡൽ ഹണി ബണ്ണി. സീരിസിന്റെ ട്രെയിലർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു കംപ്ലീറ്റ് ആക്ഷൻ മൂഡിലുള്ള സീരിസിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വമ്പൻ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നവംബർ ഏഴിന് ആമസോൺ പ്രൈമിലൂടെ ആണ് സിറ്റാഡൽ ഹണി ബണ്ണി സ്ട്രീം ചെയ്യുന്നത്.

പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ ഒരുങ്ങുന്നത്. സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്. സീത ആർ മേനോൻ, രാജ് ആൻഡ് ഡികെ, സുമിത് അറോറ എന്നിവർ ചേർന്നാണ് സിറ്റാഡലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കെ കെ മേനോൻ, സാഖിബ് സലീം, സിമ്രാൻ, സിക്കന്ദർ ഖേർ എന്നിവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Russo brothers saw Stree before getting them on board for Citadel says Raj and DK

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us