നല്ല അടിപൊളി മച്ചാൻ; പരിചയപ്പെട്ടവരിൽ ഏറ്റവും ഇഷ്ടം തോന്നിയ നടന്മാരിൽ ഒരാളാണ് സൂര്യയെന്ന് ജോജു ജോർജ്

'സൂര്യ 44' ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും കാർത്തിക് സുബ്ബരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷൻ ചിത്രമാണ് 'സൂര്യ 44'. ചിത്രത്തിൽ മലയാളി നടൻ ജോജു ജോർജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താൻ പരിചയപ്പെട്ടവരിൽ ഏറ്റവും ഇഷ്ടം തോന്നിയ നടന്മാരിൽ ഒരാളാണ് സൂര്യ സാർ എന്നും ഭയങ്കര അടിപൊളിയും നല്ല മനുഷ്യനുമാണ് അദ്ദേഹമെന്നും ജോജു ജോർജ് പറഞ്ഞു. ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റിലാണ് സൂര്യയെക്കുറിച്ച് സംസാരിച്ചത്.

'സൂര്യ 44 ന്റെ ഷൂട്ടിങ് കഴിഞ്ഞു. ഞാൻ പരിചയപ്പെട്ടവരിൽ ഏറ്റവും ഇഷ്ടം തോന്നിയ നടന്മാരിൽ ഒരാളാണ് സൂര്യ സാർ. സ്കൂളിലൊക്കെ പഠിക്കുമ്പോൾ കാണാനും സുന്ദരൻ, പെരുമാറ്റവും നല്ലത്, അത്യാവശ്യം പഠിക്കുന്ന അവൻ അടിപൊളിയല്ലേ എന്ന് പറയുന്ന ചില ഫ്രണ്ട്‌സ് നമുക്ക് പലർക്കും ഉണ്ടാകാറില്ലേ അത് പോലത്തെ ഒരു മച്ചാനാണ് സൂര്യ', ജോജു ജോർജ് പറഞ്ഞു.

സൂര്യ 44 ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു ലവ് സ്റ്റോറി ചെയ്യണമെന്നത് എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അതും സൂര്യ സാറിനെയും പൂജ ഹെഗ്ഡെയും വച്ച് ഒരു ലവ് സ്റ്റോറി ചെയ്യുമ്പോൾ അതിൽ ഞാൻ ആവേശഭരിതനായിരുന്നു എന്നും എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് പറഞ്ഞു. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. ചിത്രം അടുത്ത വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനാണ് സാധ്യത. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

ജോജു ജോർജ് സംവിധാനം ചെയ്യുന്ന 'പണി' ഇന്ന് തിയേറ്ററുകളിലെത്തും. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന പനിയുടെ തിരക്കഥ രചിച്ചിരിക്കുന്നതും ജോജു തന്നെയാണ്. അഭിനയ, സാഗർ സൂര്യ, ജുനൈസ്, സീമ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വിഷ്ണു വിജയ്, സാം സി എസ് എന്നിവർ ചേർന്നാണ് സിനിമക്ക് സങ്കേതം ഒരുക്കിയിരിക്കുന്നത്.

Content Highlights: Suriya is a good human being says actor joju george

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us