'സൂപ്പർസ്റ്റാർ' എന്ന് വിളിച്ച് അവതാരക, അങ്ങനെ വിളിക്കരുതെന്ന് സൂര്യ; കയ്യടിച്ച് സോഷ്യൽ മീഡിയ

'ഞാൻ സൂപ്പർസ്റ്റാർ അല്ല. ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ'

dot image

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും ആരധകരുടെ മനസ്സിൽ എന്നും ഇടം നേടുന്ന നടനാണ് സൂര്യ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയുമാണ്. ഈ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടനെ അവതാരക സൂപ്പർസ്റ്റാർ എന്ന് അഭിസംബോധന ചെയ്തതും അതിന് നടൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പരിപാടിക്കിടെയാണ് സൂര്യയെ അവതാരക സൂപ്പർസ്റ്റാർ എന്ന് വിളിച്ച് സ്വാഗതം ചെയ്തത്. 'ഞാൻ സൂപ്പർസ്റ്റാർ അല്ല. ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടെെറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ല' എന്നാണ് സൂര്യ പറഞ്ഞത്. സൂര്യയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. രജനികാന്തിനോടുള്ള നടന്റെ ബഹുമാനമാണ് ഈ വാക്കുകളിൽ കാണുന്നത് എന്ന് പലതും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

നേരത്തെ വേട്ടയ്യനുമായി ക്ലാഷ് വേണ്ടെന്ന കാരണത്താൽ കങ്കുവയുടെ റിലീസ് നീട്ടിവെക്കാനുള്ള സൂര്യയുടെ തീരുമാനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. 'മെയ്യഴകന്‍' എന്ന സിനിമയുടെ ഓഡിയോ ലേഞ്ച് വേദിയില്‍ വെച്ച് സൂര്യ തന്നെയാണ് രജനികാന്തിനോടുള്ള ആദരസൂചകമായി കങ്കുവ റിലീസ് മാറ്റുന്നതായി അറിയിച്ചതും. പിന്നാലെ വേട്ടയ്യന്റെ താങ്ക്സ് കാർഡിൽ സൂര്യയ്ക്ക് പ്രത്യേക നന്ദി പറഞ്ഞതും ആരാധകർക്കിടയിൽ ആഘോഷമായിരുന്നു.

അതേസമയം നവംബർ 14 നാണ് കങ്കുവ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. കേരളത്തിൽ 500 ൽ അധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുക. അതിനൊപ്പം 100 ൽ അധികം ഫാൻസ്‌ ഷോകളും സിനിമയ്ക്ക് ഉണ്ടാകുമെന്നാണ് സൂചന.

Content Highlights: Suriya praised in social media as actor refuses to be addressed as super star

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us