ഐഎഫ്എഫ്‌ഐ 2024: ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം 'സ്വതന്ത്ര വീർ സവർക്കർ'

നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് മേള നടക്കുക.

dot image

ന്യൂഡൽഹി: 55-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി രൺദീപ് ഹൂഡ സംവിധാനം ചെയ്ത 'സ്വതന്ത്ര വീർ സവർക്കർ'. സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് മേള നടക്കുക.

വി ഡി സവർക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയാണ് സ്വതന്ത്ര വീർ സവർക്കർ. രൺദീപ് ഹൂഡ തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചത്. മഹേഷ് മഞ്ജരേക്കറും റിഷി വിമാനിയും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. സവർക്കറുടെ 138-ാം ജന്മവാർഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്. 2024 മാർച്ച് 22 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാൽ സിനിമയ്ക്ക് തിയേറ്ററുകളിൽ വലിയ സ്വീകാര്യത ലഭിച്ചില്ല.

അതേസമയം ഈ വർഷത്തെ ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്നും നാല് സിനിമകൾ ഇടം നേടിയിട്ടുണ്ട്. പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ആടുജീവിതം, മമ്മൂട്ടി ചിത്രം ഭ്രമയുഗം, ആസിഫ് അലി നായകനായ ലെവൽ ക്രോസ്, ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് പട്ടികയിൽ ഇടം നേടിയ മലയാളം സിനിമകൾ. മഹാവതാർ നരസിംഹ, ആർട്ടിക്കിൾ 370, 12ത് ഫെയിൽ, ശ്രീകാന്ത് എന്നീ ബോളിവുഡ് ചിത്രങ്ങളും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. തമിഴ് ചിത്രം 'ജിഗർതണ്ട ഡബിൾ എക്‌സ്', 'ചിന്ന കഥ കാടു', 'കൽക്കി 2898 എഡി' എന്നീ തെലുങ്ക് സിനിമകളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Content Highlights: Swatantrya Veer Savarkar to be opening film of Indian Panorama section at IFFI

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us