'ടാർസന്' വിട; ഹോളിവുഡ് നടൻ റോൺ ഇലി അന്തരിച്ചു

'ലോകം കണ്ട മഹാന്മാരിൽ ഒരാളെ നഷ്ടപ്പെട്ടു - എനിക്ക് എൻ്റെ അച്ഛനെ നഷ്ടപ്പെട്ടു' മകൾ കുറിച്ചു

dot image

ടാർസൻ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റോൺ ഇലി (86) അന്തരിച്ചു. കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറയിലെ ലോസ് അലാമസിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ മകൾ കേര്‍സ്റ്റന്‍ കാസലെ ഇലിയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'ലോകം കണ്ട മഹാന്മാരിൽ ഒരാളെ നഷ്ടപ്പെട്ടു - എനിക്ക് എൻ്റെ അച്ഛനെ നഷ്ടപ്പെട്ടു. മികച്ച നടനും എഴുത്തുകാരനും പരിശീലകനും കുടുംബനാഥനും നേതാവുമായിരുന്നു അദ്ദേഹം. മറ്റുള്ളവരില്‍ ഇത്രമേല്‍ സ്വാധീനം ചെലുത്തിയ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല' എന്നാണ് കേര്‍സ്റ്റന്‍ കാസലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

1966 മുതൽ 1968 വരെ എൻബിസി ടെലിവിഷൻ നെറ്റ്‌വർക്കിൽ പ്രക്ഷേപണം ചെയ്ത ടാർസൻ എന്ന പരമ്പരയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് റോൺ ഇലി ലോകമെമ്പാടും ശ്രദ്ധ നേടുന്നത്. ഈ പരമ്പരയിലെ സാഹസിക രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടയില്‍ പലകുറി അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. ടാർസന് പുറമെ 'ദ നൈറ്റ് ഓഫ് ദി ഗ്രിസ്ലി', 'സ്ലേവേഴ്‌സ്' തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2001ല്‍ അദ്ദേഹം അഭിനയം അവസാനിപ്പിച്ച് എഴുത്തിലേക്ക് തിരിഞ്ഞു. രണ്ട് മിസ്റ്ററി നോവലുകള്‍ എഴുതിയിട്ടുണ്ട്.

Content Highlights: Tarzan actor Ron Ely dies at 86

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us