റിലീസ് ദിനത്തിൽ എല്ലാ പ്രതീക്ഷകൾക്കും മുകളിലായിരുന്നു ആ ചിത്രം, കരിയറിലെ പെർഫെക്റ്റ് സിനിമകളെക്കുറിച്ച് ദുൽഖർ

പ്രതീക്ഷകൾക്ക് മുകളിൽ പോയിട്ടുള്ള ഒരു സിനിമയാണ് സീതാരാമം. സിനിമയുടെ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതാണ്.

dot image

തന്റെ കരിയറിൽ ഇതുവരെ ചെയ്ത ചിത്രങ്ങളിൽ പെർഫെക്റ്റ് എന്ന് തോന്നിയ സിനിമകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ബാംഗ്ലൂർ ഡേയ്സ്, ഉസ്താദ് ഹോട്ടൽ, കണ്ണും കണ്ണും കൊള്ളയടിത്താൽ, സീതാരാമം എന്നീ ചിത്രങ്ങൾ ആണ് പെർഫെക്ഷനോട് ചേർന്ന് നിൽക്കുന്നതെന്ന് തോന്നിയിട്ടുള്ളത്. കണ്ണും കണ്ണും കൊള്ളയടിത്താൽ ഈ രീതിയിൽ വിജയമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ദുൽഖർ പറഞ്ഞു. റിലീസ് ദിനത്തിൽ തന്റെ എല്ലാ പ്രതീക്ഷകൾക്കും മുകളിലായിരുന്നു ആ സിനിമയെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.

'ചെയ്തിട്ടുള്ള സിനിമകൾ എല്ലാം പെർഫെക്റ്റ് ആണെന്നൊന്നും തോന്നിയിട്ടില്ല. പെർഫെക്ഷനോട് അടുത്ത് വന്ന സിനിമകളും ഉണ്ട്. ബാംഗ്ലൂർ ഡേയ്സ്, ഉസ്താദ് ഹോട്ടൽ തുടങ്ങി ഹൈലൈറ്റായി പറയപ്പെടുന്ന ചിത്രങ്ങൾ എല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെടും. കണ്ണും കണ്ണും കൊള്ളയടിത്താൽ ആണ് ആ ലിസ്റ്റിലെ മറ്റൊരു സിനിമ. പ്രതീക്ഷകൾക്ക് മുകളിൽ പോയിട്ടുള്ള മറ്റൊരു സിനിമയാണ് സീതാരാമം. സിനിമയുടെ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതാണ്. സിനിമയുടെ കഥ പറയുന്ന സമയത്ത് നമുക്കതിന്റെ കാഴ്ചകൾ മാത്രമാണല്ലോ ആലോചിക്കാൻ കഴിയുക. ഈ സിനിമകളാണ് എനിക്ക് എഡിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണാൻ കഴിഞ്ഞിട്ടുള്ളത്. പല ചിത്രങ്ങൾക്കും വേണ്ടി വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. സിനിമകളുടെയെല്ലാം അകവും പുറവും മനസ്സിലാക്കിയാലും റിലീസ് ദിനത്തിൽ അത് ഞെട്ടിക്കുന്നു എന്നത് വലിയ കാര്യമാണ്.

'ലക്കി ഭാസ്കർ' എന്ന തെലുങ്ക് ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള ദുൽഖർ സൽമാൻ ചിത്രം. വാത്തി എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകരുന്നത്.

Content Highlights: Dulquer Salmaan talks about the perfect films in his career

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us