'എല്ലാം തുടങ്ങിയത് ഇവിടെ നിന്ന്'; എൽസിയു ഷോർട്ട് ഫിലിം വരുന്നു, പ്രഖ്യാപനവുമായി ലോകേഷ്

ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നൽകിയിരിക്കുന്നത്

dot image

ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമകൾക്ക് വലിയ ആരാധകരാണുള്ളത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എൽസിയു) എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ലോകേഷ് സിനിമകളുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയും സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കാറുണ്ട്. യൂണിവേഴ്‌സിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വചിത്രം ഒരുങ്ങുന്നു എന്ന വാർത്തകളും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ എൽസിയുവിന്റെ ആരംഭം വ്യക്തമാക്കുന്ന ആ ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകേഷ്.

ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വിക്രം, ദില്ലി, റോളക്സ്, അമർ, സന്ദാനം, ലിയോ തുടങ്ങിയ എൽസിയുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതിൽ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്.

നടൻ നരേനായിരുന്നു എൽസിയു ഹ്രസ്വചിത്രം ഒരുങ്ങുന്നതായി ആദ്യം വെളിപ്പടുത്താൽ നടത്തിയത്. ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലായിരുന്നു നടൻ ഈ ഷോർട്ട്ഫിലിമിനെക്കുറിച്ച് പറഞ്ഞത്. ലോകേഷ് കനകരാജും താനും ചേർന്ന് പത്ത് മിനിട്ടുള്ള ഒരു ഹ്രസ്വചിത്രം ചെയ്തെന്നും ഇതിന് എൽസിയുവുമായി ബന്ധമുണ്ടെന്നുമാണ് നരേൻ പറഞ്ഞത്.

2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ടത്. പിന്നീട് വിക്രം, ലിയോ എന്നീ സിനിമകളും എൽസിയുവിന്റെ ഭാഗമായി പുറത്തിറങ്ങി. കൈതി 2 , റോളക്‌സിന്റെ സിനിമ, വിക്രം 3 തുടങ്ങിയ സിനിമകളും ഈ യൂണിവേഴ്‌സിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

Content highlights: Lokesh Kanagaraj officialy announces the prelude short film of LCU

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us