തമിഴിലെ പുതിയ താരോദയം, വെട്രിമാരന്റെ ഉൾപ്പെടെ വമ്പൻ സിനിമകൾ; കവിൻ അടുത്ത സൂപ്പർതാരമോ?

കവിൻ്റെ അടുത്ത റിലീസായ ബ്ലഡി ബെഗ്ഗർ ഒക്ടോബർ 31 ന് തിയേറ്ററിലെത്തും.

dot image

തമിഴ് സിനിമയിലെ പുതിയ തലമുറയിലെ മികച്ച നടന്മാരിൽ ഒരാളാണ് കവിൻ. സീരിയൽ രംഗത്ത് നിന്ന് സിനിമയിലേക്കെത്തി വളരെ പെട്ടെന്നാണ് കവിൻ തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായത്. 'ഡാഡ', 'സ്റ്റാർ' എന്നീ സിനിമകളിലൂടെ ബോക്സ് ഓഫീസിലും മികച്ച പ്രകടനങ്ങളാണ് കവിൻ സിനിമകൾ കാഴ്ചവെക്കുന്നത്. 'ബ്ലഡി ബെഗ്ഗർ' ആണ് ഇനി പുറത്തിറങ്ങാനുള്ള കവിൻ ചിത്രം. ഇപ്പോൾ ബ്ലഡി ബെഗ്ഗറിന് ശേഷമുള്ള തന്റെ സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കവിൻ.

വെട്രിമാരൻ നിർമിച്ച് വിക്രം അശോകൻ സംവിധാനം ചെയ്യുന്ന 'മാസ്ക്' എന്ന ചിത്രമാണ് ബ്ലഡി ബെഗ്ഗറിന് ശേഷം പുറത്തിറങ്ങാനുള്ള കവിൻ ചിത്രം. ആൻഡ്രിയ, റുഹാനി ശർമ്മ, ബാല ശരവണൻ, ചാർളി, വിജെ അർച്ചന എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആക്ഷൻ ത്രില്ലർ മൂഡിൽ അല്പം ഡാർക്ക് കോമഡിയുമായിട്ടാണ് 'മാസ്ക്' ഒരുങ്ങുന്നത്.

സിനിമയിലെ കഥ നമ്മൾ ചിലപ്പോൾ മുൻപ് കണ്ടതാകും. പക്ഷെ അതിൽ വളരെ രസകരമായ ഒരു എലെമെന്റ് ഉണ്ട്. നമ്മുടെ സമൂഹത്തിലുള്ള ചില പ്രശ്നങ്ങളെയെല്ലാം സിനിമ തുറന്നുകാണിക്കുന്നുണ്ടെന്നും കവിൻ പറഞ്ഞു. ബ്ലഡി ബെഗ്ഗർ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലാണ് കവിൻ ഇക്കാര്യം പറഞ്ഞത്.

ലോകേഷ് കനകരാജ് ചിത്രങ്ങളിൽ ഗാനരചയിതാവായി വർക്ക് ചെയ്ത വിഷ്ണു എടവൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലും നായകൻ കവിനാണ്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു മുഴുനീള ഫാമിലി എന്റർടെയ്നർ ആണെന്നാണ് ചിത്രത്തെക്കുറിച്ച് കവിൻ പറഞ്ഞത്. ലിയോ, മഹാൻ, മാസ്റ്റർ തുടങ്ങിയ സിനിമകൾ നിർമിച്ച സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള നയൻതാരയുടെയും കവിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കവിൻ്റെ അടുത്ത റിലീസായ ബ്ലഡി ബെഗ്ഗർ ഒക്ടോബർ 31 ന് തിയേറ്ററിലെത്തും. സംവിധായകൻ നെൽസൺ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എം ശിവബാലൻ ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ ഒരു ഭിക്ഷക്കാരനായിട്ടാണ് കവിൻ എത്തുന്നത്.

Content Highlights: Mask starring Kavin produced by Vetrimaran is an action thriller film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us