കളക്ഷൻ 600 കോടിയിലെത്തിച്ച് ശ്രദ്ധ കപൂർ, ഇനി രശ്‌മികയുടെ ഊഴം; 'സ്ത്രീ' ഹൊറർ യൂണിവേഴ്സിലെ അടുത്ത ചിത്രം 'തമ്പാ'

രണ്ട് ടൈംലൈനുകളിലായാണ് തമ്പായുടെ കഥ നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

dot image

ബോളിവുഡിലെ ഏറ്റവും ഹിറ്റായ സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് മഡോക് ഫിലിംസിന്റെ സൂപ്പർ നാച്ചുറൽ യൂണിവേഴ്‌സ്. നാല് ചിത്രങ്ങളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. സ്ത്രീ, സ്ത്രീ 2 , ഭേഡിയ, മുഞ്ജ്യ എന്നിവയാണ് ആ ചിത്രങ്ങൾ. ഇതിൽ സ്ത്രീ 2 മികച്ച പ്രതികരണങ്ങളുമായി 600 കോടിക്ക് മുകളിലാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. അടുത്ത ഏത് ചിത്രമാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്നതെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ പുതിയ ഹൊറർ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവരുകയാണ്.

ആയുഷ്മാൻ ഖുറാനയും രശ്‌മിക മന്ദനയും ഒന്നിക്കുന്ന 'തമ്പാ' എന്ന ചിത്രമാണ് ഇനി ഈ ഹൊറർ യൂണിവേഴ്സിൽ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. മുഞ്ജ്യ എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ആദിത്യ സർപോത്ദാർ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ നവാസുദ്ദീൻ സിദ്ദിഖി എത്തുമെന്നാണ് ഏറ്റവും പുതിയ വാർത്ത. രണ്ട് ടൈംലൈനുകളിലായാണ് തമ്പായുടെ കഥ നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നത്തെ കാലത്തെ നോർത്ത് ഇന്ത്യയിലും, പഴയ വിജയനഗർ സാമ്രാജ്യത്തിലുമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുക.

നവംബർ അവസാനമോ ഡിസംബർ ആദ്യമോ മുംബൈയിൽ രണ്ടാഴ്ചത്തെ ഷെഡ്യൂളോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് സംവിധായകൻ ആദിത്യ സർപോത്ദാർ പദ്ധതിയിടുന്നത്. മുംബൈ ഷെഡ്യൂളിന് ശേഷം ജനുവരിയിൽ ടീം ഡൽഹിയിലേക്ക് പോകും, ​​ഷൂട്ടിംഗിൻ്റെ അവസാന ഷെഡ്യൂൾ സൗത്ത് ഇന്ത്യയിൽ ആകും നടക്കുക. സ്ത്രീ 2 , ഭേഡിയ എന്നെ സിനിമകളുടെ തുടർച്ചയായിട്ടാകും തമ്പയുടെ കഥ നടക്കുക.

Content Highlights: Rashmika Mandanna and Ayushmann Khurrana to star in the next horror universe film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us